#SummerHeat | ഒമാനിൽ ചൂട് കൂടുന്നു; ജൂണ്‍ ഒന്ന് മുതല്‍ ഉച്ചയ്ക്ക് ജോലി നിരോധനം ഏര്‍പ്പെടുത്തി

#SummerHeat | ഒമാനിൽ ചൂട് കൂടുന്നു; ജൂണ്‍ ഒന്ന് മുതല്‍ ഉച്ചയ്ക്ക് ജോലി നിരോധനം ഏര്‍പ്പെടുത്തി
May 30, 2024 09:42 AM | By VIPIN P V

(gccnews.com) ഒമാനില്‍ ചൂട് 50 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്തതോടെ ജൂണ്‍ ഒന്ന് മുതല്‍ ഉച്ചയ്ക്ക് ജോലി നിരോധനം ഏര്‍പ്പെടുത്തി.

ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ എല്ലാ നിര്‍മ്മാണ സൈറ്റുകളും തുറസ്സായ സ്ഥലങ്ങളും ഉച്ച സമയങ്ങളില്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ഒമാനില്‍ പല നഗരങ്ങളിലും താപനില ഇപ്പോള്‍ 50 ഡിഗ്രി സെല്‍ഷ്യസിനടുത്താണ്. ചൊവ്വാഴ്ച, ബര്‍ക്കയില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില 47.3 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

കഠിനമായ ചൂടില്‍ നിന്നും സൂര്യാഘാതത്തില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കൊണ്ട് ലക്ഷ്യമിടുന്നത്.

തൊഴിലാളികള്‍ക്ക് എയര്‍കണ്ടീഷന്‍ ചെയ്ത വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കണമെന്നും തൊഴിലാളികള്‍ക്കായി 45 മിനിറ്റ് പ്രവര്‍ത്തിക്കുന്ന റൊട്ടേഷന്‍ സംവിധാനം നടപ്പിലാക്കുകയും ചെയ്യണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു.

നിയമങ്ങള്‍ ലംഘിച്ചാല്‍ ഒമാന്‍ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 118 പ്രകാരം കര്‍ശനമായ നിയമനടപടികള്‍ കൈക്കൊള്ളും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 500 ഒമാനി റിയാല്‍ മുതല്‍ പിഴ ചുമത്തും.

ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ ആണെങ്കില്‍ ശിക്ഷ കഠിനമായിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ലംഘനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിന്, പൊതുജനങ്ങള്‍ക്ക് മന്ത്രാലയത്തെ ഫോണ്‍ വഴിയോ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ് എന്നും അധികൃതര്‍ വ്യക്തമാക്കി.

#Warmingup #Oman; #Noon #work #ban #imposed #June

Next TV

Related Stories
നടപടിക്രമങ്ങൾ എളുപ്പമാകും;  യുഎഇയിൽ വർക്ക് പെർമിറ്റ് അപേക്ഷകൾ ഇനി എഐ

Oct 17, 2025 11:02 AM

നടപടിക്രമങ്ങൾ എളുപ്പമാകും; യുഎഇയിൽ വർക്ക് പെർമിറ്റ് അപേക്ഷകൾ ഇനി എഐ

യുഎഇയിൽ വർക്ക് പെർമിറ്റ് അപേക്ഷകൾ ഇനി എഐ (നിർമിത ബുദ്ധി) കൈകാര്യം ചെയ്യും....

Read More >>
കുരുന്ന് ജീവൻ....! സ്കൂ​ൾ വാ​ഹ​ന​ത്തി​ൽ നാ​ലു വ​യ​സ്സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വം; കു​റ്റം സ​മ്മ​തി​ച്ച് വ​നി​ത ഡ്രൈ​വ​ർ

Oct 17, 2025 10:54 AM

കുരുന്ന് ജീവൻ....! സ്കൂ​ൾ വാ​ഹ​ന​ത്തി​ൽ നാ​ലു വ​യ​സ്സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വം; കു​റ്റം സ​മ്മ​തി​ച്ച് വ​നി​ത ഡ്രൈ​വ​ർ

ബ​ഹ്‌​റൈ​നി​ൽ കി​ന്റ​ർ​ഗാ​ർ​ട്ട​ൻ ബ​സി​നു​ള്ളി​ൽ ഉ​റ​ങ്ങി​പ്പോ​യ നാ​ലു വ​യ​സ്സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ അ​ന​ധി​കൃ​ത...

Read More >>
കാ​റി​ന്റെ സ്പെ​യ​ർ ട​യ​റി​ൽ ല​ഹ​രി ഗു​ളി​ക; പ്ര​വാ​സി വ​നി​ത പി​ടി​യി​ൽ

Oct 16, 2025 10:39 PM

കാ​റി​ന്റെ സ്പെ​യ​ർ ട​യ​റി​ൽ ല​ഹ​രി ഗു​ളി​ക; പ്ര​വാ​സി വ​നി​ത പി​ടി​യി​ൽ

കാ​റി​ന്റെ സ്പെ​യ​ർ ട​യ​റി​ൽ ഒ​ളി​പ്പി​ച്ച് രാ​ജ്യ​ത്തേ​ക്ക് ല​ഹ​രി​ക​ട​ത്താ​ൻ ശ്ര​മം, പ്ര​വാ​സി വ​നി​ത...

Read More >>
എട്ട് വർഷത്തിന് ശേഷം ബഹ്‌റൈനില്‍, മുഖ്യമന്ത്രിക്ക് ഉജ്ജ്വല സ്വീകരണവുമായി പ്രവാസി മലയാളികൾ

Oct 16, 2025 03:03 PM

എട്ട് വർഷത്തിന് ശേഷം ബഹ്‌റൈനില്‍, മുഖ്യമന്ത്രിക്ക് ഉജ്ജ്വല സ്വീകരണവുമായി പ്രവാസി മലയാളികൾ

ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനില്‍...

Read More >>
 ഹൃ​ദ​യാ​ഘാ​തം​മൂ​ലം; പ്രവാസി മലയാളി ബ​ഹ്‌​റൈ​നി​ൽ അന്തരിച്ചു

Oct 16, 2025 11:50 AM

ഹൃ​ദ​യാ​ഘാ​തം​മൂ​ലം; പ്രവാസി മലയാളി ബ​ഹ്‌​റൈ​നി​ൽ അന്തരിച്ചു

ഹൃ​ദ​യാ​ഘാ​തം​മൂ​ലം; പ്രവാസി മലയാളി ബ​ഹ്‌​റൈ​നി​ൽ...

Read More >>
Top Stories

News Roundup

//Truevisionall