മസ്കത്ത്: വസ്ത്രങ്ങളും മറ്റും ശേഖരിക്കുന്നതിനായി സന്നദ്ധ സംഘടനകൾ മസ്കത്ത് നഗരത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ച ചാരിറ്റി ബോക്സുകൾ നീക്കം ചെയ്യണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിലും ജനവാസ മേഖലയിലും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു എന്ന കാരണത്താലാണ് പെട്ടികൾ നീക്കം ചെയ്യാൻ അധികൃതർ ഉത്തരവിട്ടിരിക്കുന്നത്.
ഇവ നീക്കം ചെയ്യാൻ ഒരു വര്‍ഷമാണ് മസ്കത്ത് മുനിസിപ്പാലിറ്റി സമയം അനുവദിച്ചിരിക്കുന്നത്. ഇത്തരം പെട്ടികൾ സ്ഥാപിക്കുന്നതിനുള്ള അനുമതി നൽകുന്നതും നിർത്തിവെച്ചിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പെട്ടികൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടനകൾ, അസോസിയേഷനുകൾ എന്നിവക്ക് നോട്ടീസ് നൽകിയതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
Muscat Municipality to remove charity boxes in the city

































