പ്രവാസികളുടെ താമസസ്ഥലത്ത് റെയ്ഡ്; വന്‍തോതില്‍ മദ്യവും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി

പ്രവാസികളുടെ താമസസ്ഥലത്ത് റെയ്ഡ്; വന്‍തോതില്‍ മദ്യവും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി
Aug 15, 2022 04:28 PM | By Susmitha Surendran

മസ്‌കറ്റ്: ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടിയത് വന്‍തോതില്‍ മദ്യവും സിഗരറ്റും മറ്റ് പുകയില ഉല്‍പ്പന്നങ്ങളും. കസ്റ്റംസ് അധികൃതര്‍ വടക്ക്, തെക്ക് ബാത്തിന ഗവര്‍ണറേറ്റുകളില്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്.

ബര്‍ക വിലായത്തിലെയും സഹം വിലായത്തിലെയും രണ്ട് താമസസ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും മദ്യവും നിരോധിത സിഗരറ്റുകളും വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തതായി ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം മസ്‌കറ്റിലെ ബീച്ചില്‍ നിന്ന് 70 കിലോഗ്രാമിലേറെ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ലഹരിമരുന്ന് നിയന്ത്രണ വിഭാഗം അധികൃതര്‍, കോസ്റ്റ് ഗാര്‍ഡ് പൊലീസുമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ ലഹരിമരുന്നുമായി പിടികൂടിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ബീച്ചില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ എത്തിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ബീച്ചില്‍ 73 കിലോ കഞ്ചാവ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

അനാശാസ്യ പ്രവര്‍ത്തനം; 39 സ്ത്രീകളടക്കം 48 പേര്‍ പിടിയില്‍


മനാമ: അനാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട രണ്ടു സംഘങ്ങളെ ബഹ്‌റൈനില്‍ പിടികൂടി. 48 പേരാണ് അറസ്റ്റിലായത്. ഇതില്‍ 39 സ്ത്രീകളും ഉള്‍പ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

അറസ്റ്റിലായവരില്‍ ഒമ്പതു പേര്‍ ഏഷ്യന്‍ രാജ്യക്കാരാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് പബ്ലിക് മോറല്‍സ് വിഭാഗം അറിയിച്ചു.
പിടിയിലായ രണ്ടു സംഘങ്ങളുടെയും പക്കല്‍ നിന്ന് വന്‍തോതില്‍ മദ്യം പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവിധ പെണ്‍വാണിഭ സംഘങ്ങളെ ബഹ്‌റൈനില്‍ പിടികൂടിയിരുന്നു. കുറ്റവാളികള്‍ക്ക് 15 വര്‍ഷം വരെ തടവുശിക്ഷയും 10,000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ.


Raid on residence of expatriates; Liquor and tobacco were also seized

Next TV

Related Stories
കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി സൗദിയിൽ വാഹന അപകടത്തിൽ മരിച്ചു

Sep 30, 2022 07:41 AM

കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി സൗദിയിൽ വാഹന അപകടത്തിൽ മരിച്ചു

കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി സൗദിയിൽ വാഹന അപകടത്തിൽ...

Read More >>
പ്രവാസി മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു

Sep 30, 2022 07:31 AM

പ്രവാസി മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു

പ്രവാസി മലയാളി യുവാവ് കടലില്‍ മുങ്ങി...

Read More >>
ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Sep 30, 2022 07:28 AM

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി...

Read More >>
നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഒമാനില്‍ നിര്യാതയായി

Sep 29, 2022 11:15 PM

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഒമാനില്‍ നിര്യാതയായി

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഒമാനില്‍...

Read More >>
അബുദാബിയിലെ പുതിയ കൊവിഡ് നിബന്ധനകള്‍ പ്രാബല്യത്തില്‍

Sep 29, 2022 09:21 PM

അബുദാബിയിലെ പുതിയ കൊവിഡ് നിബന്ധനകള്‍ പ്രാബല്യത്തില്‍

അബുദാബിയിലെ പുതിയ കൊവിഡ് നിബന്ധനകള്‍ പ്രാബല്യത്തില്‍...

Read More >>
ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

Sep 29, 2022 08:07 PM

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ്...

Read More >>
Top Stories