---
title: "നിശ്ചിത സമയത്തിനകം രാജ്യം വിടാത്ത വിദേശ വാഹനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി"
english_title: "Saudi Arabia will impose fines on foreign vehicles that do not leave the country within the stipulated time"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/48453/saudi-arabia-will-impose-fines-on-foreign-vehicles-that-do-not-leave-the-country-within-the-stipulated-time"
published_at: "2022-06-11T22:18:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/62a4c79e4fbd5_SOUDI.jpg"
keywords: []
---

# നിശ്ചിത സമയത്തിനകം രാജ്യം വിടാത്ത വിദേശ വാഹനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ പ്രവേശിക്കുന്ന വിദേശ വാഹനങ്ങള്‍ക്ക് രാജ്യത്ത് തങ്ങാവുന്ന പരമാവധി കാലയളവ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ പ്രവേശിക്കുന്ന വിദേശ വാഹനങ്ങള്‍ക്ക് രാജ്യത്ത് തങ്ങാവുന്ന പരമാവധി കാലയളവ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

നിശ്ചിത സമയത്തിനകം രാജ്യം വിടാത്ത വിദേശ വാഹനങ്ങള്‍ക്ക് ഓരോ ദിവസത്തിനും 20 റിയാല്‍ തോതില്‍ പിഴ ചുമത്തുമെന്ന് സകാത്ത്, നികുതി ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.

വിദേശ നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ക്ക് സൗദിയില്‍ തങ്ങാവുന്ന കാലാവധി മൂന്ന് മാസമാണ്. ഇതിനകം രാജ്യം വിടാത്ത വാഹനങ്ങള്‍ക്ക് ഓരോ ദിവസത്തിനും 20 റിയാല്‍ എന്ന തോതില്‍ വാഹനവിലയുടെ 10 ശതമാനത്തില്‍ കവിയാത്ത തുക പിഴ ചുമത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/48453/saudi-arabia-will-impose-fines-on-foreign-vehicles-that-do-not-leave-the-country-within-the-stipulated-time)