#Qatar Road Accident #Nadapuram Native Death #Kozhikode #Pravasi #KMCC
ദോഹ: ( https://gcc.truevisionnews.com/ ) ഖത്തറിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് നാദാപുരം വാണിമേൽ സ്വദേശിക്ക് ദാരുണാന്ത്യം. വാണിമേൽ കല്ലേരിന്റെവിടെ മുഹമ്മദ് (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി റയ്യാനിലെ മൈദറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചായിരുന്നു അപകടം. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
ഭാര്യ കേളോത്തുംപൊയിൽ ഇർഫാന (നരിപ്പറ്റ മോന്തോമ്മൽ). മക്കൾ: മെഹബിൻ, മെഹഫിൻ, മെഹർ. പിതാവ് : പി പി മൊയ്തു കോടിയൂറ, ഉമ്മ കല്ലേരി പാത്തു. സഹോദരൻ. ഫാദിൽ കല്ലേരി. മയ്യത്ത് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അൽ ഇഹ്സാൻ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
Content Highlight: Qatar Road Accident Nadapuram Native Mohammed Dies Rayyan
#Qatar Road Accident #Nadapuram Native Death #Kozhikode #Pravasi #KMCC



































