https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ഖത്തർ എയർവേസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ചു; ബഹ്‌റൈൻ, കുവൈത്ത്, എർബിൽ സർവിസുകൾ റദ്ദാക്കി

ഖത്തർ എയർവേസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ചു; ബഹ്‌റൈൻ, കുവൈത്ത്, എർബിൽ സർവിസുകൾ റദ്ദാക്കി
2026-07-24T11:52:00 | By Susmitha Surendran
#Qatar Airways #Flight Cancellation #Bahrain #Kuwait #Erbil #Middle East Flights

ദോഹ: (https://gcc.truevisionnews.com/) മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് ബഹ്‌റൈൻ, കുവൈത്ത്, ഇറാഖിലെ എർബിൽ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഖത്തർ എയർവേസ് താൽക്കാലികമായി റദ്ദാക്കി. ജൂലൈ 25 വരെയാണ് ബഹ്‌റൈനിലേക്കും എർബിലിലേക്കുമുള്ള സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്.

കുവൈത്തിലേക്കുള്ള സർവീസുകൾ ജൂലൈ 31 വരെയും ലഭ്യമായിരിക്കില്ലെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. വിമാന സർവീസുകളുമായി ബന്ധപ്പെട്ട കൃത്യവും പുതുക്കിയതുമായ വിവരങ്ങൾ അറിയാൻ യാത്രക്കാർ ഖത്തർ എയർവേസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഖത്തറിൽ ഇറാന്റെ മിസൈൽ അവശിഷ്ടം പതിച്ച് കുട്ടിക്ക് പരിക്കേറ്റിരുന്നു. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിക്കേറ്റ കുട്ടിക്ക് നിലവിൽ മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

പുലർച്ചെ 3.30 മുതൽ 5.30 വരെ ദോഹയിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതായും ഏതാനും മിസൈലുകളെ പ്രതിരോധ മന്ത്രാലയം തകർത്തതായും അധികൃതർ വ്യക്തമാക്കി.

Content Highlight: Qatar Airways Suspends Flights To Bahrain, Kuwait, Erbil Until July 31 Citing Security

#Qatar Airways #Flight Cancellation #Bahrain #Kuwait #Erbil #Middle East Flights

Next TV

adimage
Related Stories
 ആരോഗ്യവും പോവില്ല; ഇനി ജങ്ക് ഫുഡ് പ്രദർശിപ്പിക്കില്ല, സൂപ്പർമാർക്കറ്റുകളിലെ 'പ്രലോഭനങ്ങൾക്ക്' പൂട്ടിട്ട് അബുദാബി

Jul 24, 2026 11:40 AM

ആരോഗ്യവും പോവില്ല; ഇനി ജങ്ക് ഫുഡ് പ്രദർശിപ്പിക്കില്ല, സൂപ്പർമാർക്കറ്റുകളിലെ 'പ്രലോഭനങ്ങൾക്ക്' പൂട്ടിട്ട് അബുദാബി

അബുദാബിയിലെ സൂപ്പർമാർക്കറ്റുകളിൽ ചോക്ലേറ്റും മധുരപലഹാരങ്ങളും കൗണ്ടറിൽ നിന്ന് മാറ്റി. അനാരോഗ്യകരമായ ഭക്ഷണശീലം തടയാൻ അബുദാബി ഹെൽത്തി ലിവിങ്...

Read More >>
ഖോർഫക്കാൻ റോഡിൽ വൻ ദുരന്തം; നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ പാഞ്ഞുകയറി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും യുവതിയും മരിച്ചു

Jul 24, 2026 10:58 AM

ഖോർഫക്കാൻ റോഡിൽ വൻ ദുരന്തം; നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ പാഞ്ഞുകയറി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും യുവതിയും മരിച്ചു

ഖോർഫക്കാൻ റോഡിൽ നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ച് യുഎഇ സ്വദേശി അമ്മയും കുഞ്ഞും മരിച്ചു. ഭർത്താവിനും മകൾക്കും പരുക്ക്. ഡ്രൈവറുടെ ശ്രദ്ധ...

Read More >>
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 03:42 PM

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ സുലൈമാനിയയിൽ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിലമ്പൂർ ചുങ്കത്തറ സ്വദേശി ചെമ്മല ഷൗകത്ത് (58)...

Read More >>
 ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 02:26 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി പള്ളിയാളി ദിൽഷാദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 22 വർഷമായി ജിദ്ദയിൽ ജോലി ചെയ്തു...

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Jul 23, 2026 02:00 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സൗദി ജുബൈലിൽ പാലക്കാട് അകത്തേത്തറ സ്വദേശി ഗിരീഷ് ചന്ദ്രദാസ് (55) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ...

Read More >>
ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മുൻഭാഗത്ത് തീപിടിത്തം, ജീവനക്കാർ സുരക്ഷിതർ

Jul 23, 2026 11:26 AM

ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മുൻഭാഗത്ത് തീപിടിത്തം, ജീവനക്കാർ സുരക്ഷിതർ

ചെങ്കടലിൽ സൗദി അറേബ്യയുടെ എൻസെലിയ കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം. കപ്പലിൽ തീപിടിത്തം. ജീവനക്കാർ സുരക്ഷിതർ. ആഗോള എണ്ണ വില...

Read More >>
Top Stories

adimage
News Roundup

adimage adimage
Entertainment News

adimage