https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

റോഡ് യാത്രയുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം; മരുഭൂമി യാത്രക്കാർക്ക് വൻ ആശ്വാസവുമായി ഇത്തിഹാദ് റെയിൽ

റോഡ് യാത്രയുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം; മരുഭൂമി യാത്രക്കാർക്ക് വൻ ആശ്വാസവുമായി ഇത്തിഹാദ് റെയിൽ
2026-07-24T14:33:00 | By Susmitha Surendran
#Etihad Rail #Abu Dhabi #Liwa #Al Dhafra #UAE Train #Tourism

അബുദാബി: (https://gcc.truevisionnews.com/) ലിവയിലേക്കും അൽ ദഫ്റ മരുഭൂമിയിലേക്കും ഇനി മണിക്കൂറുകളോളം വാഹനമോടിച്ച് ക്ഷീണിക്കേണ്ടതില്ല. പകരം അതിവേഗത്തിൽ ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്യാം. ശൈത്യകാല മരുഭൂമി ക്യാംപിങ് സീസണും പ്രശസ്തമായ ലിവ ഫെസ്റ്റിവലും മുൻനിർത്തി, ഡിസംബർ 30-ന് തുറക്കാൻ നിശ്ചയിച്ചിരുന്ന മദീനത് സായിദ്, ലിവ സ്റ്റേഷനുകൾ ഒരു മാസം മുമ്പ് നവംബർ 30-ന് തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ശൈത്യകാലത്ത് ക്യാംപിങ്ങിനും വിനോദയാത്രകൾക്കുമായി ആയിരക്കണക്കിന് ആളുകളാണ് അൽ ദഫ്റ മേഖലയിലേക്ക് എത്താറുള്ളത്. ദീർഘദൂര റോഡ് യാത്രയ്ക്ക് പകരമായി സുരക്ഷിതവും സുഖകരവുമായ ട്രെയിൻ സേവനം ലഭ്യമാകുന്നതോടെ വിനോദസഞ്ചാരികൾക്ക് ഇത് വലിയ ആശ്വാസമാകും.

അൽ നഖീൽ കൊട്ടാരത്തിൽ ഇത്തിഹാദ് റെയിൽ സിഇഒ ഷാദി മലാക്കിന്റെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്, അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ സ്റ്റേഷനുകളുടെ ഉദ്ഘാടനം ഒരു മാസം നേരത്തെയാക്കാൻ നിർദേശിച്ചത്.

ശൈത്യകാല ആഘോഷങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സന്ദർശകരുടെ യാത്ര കൂടുതൽ സുഗമമാക്കുകയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, അൽ സില, അൽ ദന്ന, മിർഫ സ്റ്റേഷനുകൾ നേരത്തേ പ്രഖ്യാപിച്ചതുപോലെ ഡിസംബർ 30-നാവും പ്രവർത്തനം ആരംഭിക്കുക.

ഫുജൈറ–അബുദാബി റൂട്ടിൽ ഇത്തിഹാദ് റെയിലിന്റെ യാത്രാസർവീസ് കഴിഞ്ഞ ജൂൺ 30-നാണ് ആരംഭിച്ചത്. തുടക്കത്തിൽ തന്നെ വൻ സ്വീകാര്യത ലഭിച്ച സേവനത്തിന്റെ ആദ്യ ആഴ്ചയിൽ 10,000 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. സെപ്റ്റംബർ 30-ന് ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ഷാർജയിലെ അൽ ദൈദ് സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കും.

തുടർന്ന് 2027 മാർച്ച് 30-ന് ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ കൂടി തുറക്കുന്നതോടെ നിലവിൽ പ്രഖ്യാപിച്ച പത്ത് സ്റ്റേഷനുകളും പൂർണ്ണമായും പ്രവർത്തനസജ്ജമാകും. 2030-ഓടെ പ്രതിവർഷം 3.6 കോടി യാത്രക്കാർ റെയിൽ ശൃംഖല ഉപയോഗിക്കുമെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വിനോദസഞ്ചാര മേഖലയ്ക്കും രാജ്യത്തിന്റെ സമഗ്ര സാമ്പത്തിക വളർച്ചയ്ക്കും ഇത്തിഹാദ് റെയിൽ പദ്ധതി വലിയ കരുത്താണ് പകരുന്നത്.




Content Highlight: Etihad Rail Liwa Station Opening Moved To Nov 30, Easier Access To Al Dhafra Desert

#Etihad Rail #Abu Dhabi #Liwa #Al Dhafra #UAE Train #Tourism

Next TV

adimage
Related Stories
ഖത്തർ എയർവേസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ചു; ബഹ്‌റൈൻ, കുവൈത്ത്, എർബിൽ സർവിസുകൾ റദ്ദാക്കി

Jul 24, 2026 11:52 AM

ഖത്തർ എയർവേസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ചു; ബഹ്‌റൈൻ, കുവൈത്ത്, എർബിൽ സർവിസുകൾ റദ്ദാക്കി

സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് ബഹ്റൈൻ, കുവൈത്ത്, ഇറാഖിലെ എർബിൽ എന്നിവിടങ്ങളിലേക്കുള്ള ഖത്തർ എയർവേസ് സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ജൂലൈ 25,...

Read More >>
 ആരോഗ്യവും പോവില്ല; ഇനി ജങ്ക് ഫുഡ് പ്രദർശിപ്പിക്കില്ല, സൂപ്പർമാർക്കറ്റുകളിലെ 'പ്രലോഭനങ്ങൾക്ക്' പൂട്ടിട്ട് അബുദാബി

Jul 24, 2026 11:40 AM

ആരോഗ്യവും പോവില്ല; ഇനി ജങ്ക് ഫുഡ് പ്രദർശിപ്പിക്കില്ല, സൂപ്പർമാർക്കറ്റുകളിലെ 'പ്രലോഭനങ്ങൾക്ക്' പൂട്ടിട്ട് അബുദാബി

അബുദാബിയിലെ സൂപ്പർമാർക്കറ്റുകളിൽ ചോക്ലേറ്റും മധുരപലഹാരങ്ങളും കൗണ്ടറിൽ നിന്ന് മാറ്റി. അനാരോഗ്യകരമായ ഭക്ഷണശീലം തടയാൻ അബുദാബി ഹെൽത്തി ലിവിങ്...

Read More >>
ഖോർഫക്കാൻ റോഡിൽ വൻ ദുരന്തം; നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ പാഞ്ഞുകയറി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും യുവതിയും മരിച്ചു

Jul 24, 2026 10:58 AM

ഖോർഫക്കാൻ റോഡിൽ വൻ ദുരന്തം; നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ പാഞ്ഞുകയറി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും യുവതിയും മരിച്ചു

ഖോർഫക്കാൻ റോഡിൽ നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ച് യുഎഇ സ്വദേശി അമ്മയും കുഞ്ഞും മരിച്ചു. ഭർത്താവിനും മകൾക്കും പരുക്ക്. ഡ്രൈവറുടെ ശ്രദ്ധ...

Read More >>
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 03:42 PM

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ സുലൈമാനിയയിൽ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിലമ്പൂർ ചുങ്കത്തറ സ്വദേശി ചെമ്മല ഷൗകത്ത് (58)...

Read More >>
 ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 02:26 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി പള്ളിയാളി ദിൽഷാദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 22 വർഷമായി ജിദ്ദയിൽ ജോലി ചെയ്തു...

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Jul 23, 2026 02:00 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സൗദി ജുബൈലിൽ പാലക്കാട് അകത്തേത്തറ സ്വദേശി ഗിരീഷ് ചന്ദ്രദാസ് (55) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ...

Read More >>
Top Stories










adimage
News Roundup






adimage adimage adimage