ദുബായിലെ ജബൽ അലി റോഡിൽ കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ച് അപകടം; 25 പേർക്ക് പരിക്ക്

ദുബായിലെ ജബൽ അലി റോഡിൽ കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ച് അപകടം;  25 പേർക്ക് പരിക്ക്
Jul 4, 2026 02:48 PM | By VIPIN P V
#Latest News #Accident #Injured #Dubai

ദുബായ്: (gcc.truevisionnews.com) ദുബായിലെ ജബൽ അലി റോഡിൽ ഒരു കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ച് 25 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മറ്റുള്ളവർക്ക് സാരമായതും നിസ്സാരവുമായ പരിക്കുകളുണ്ട്. ഇവരെ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ദുബായ് പൊലീസ് അറിയിച്ചു.

റോഡിന് നടുവിൽ വെച്ച് ഒരു ബസിന് പെട്ടെന്ന് സാങ്കേതിക തകരാർ സംഭവിക്കുകയും അത് വഴിയിൽ നിന്നുപോവുകയുമായിരുന്നു. തൊട്ടുപിന്നാലെ വന്ന കാറിനും മറ്റ് രണ്ട് ബസുകൾക്കും പെട്ടെന്ന് ബ്രേക്ക് ചെയ്ത ബസിനെ വെട്ടിച്ച് മാറ്റാൻ സാധിക്കാതെ വരികയും ഇതേത്തുടർന്ന് വാഹനങ്ങൾ പിന്നിലിടിച്ച് വൻ അപകടം സംഭവിക്കുകയുമായിരുന്നു. അപകടം നടന്ന കൃത്യമായ ദിവസവും സമയവും പൊലീസ് പുറത്തുവിട്ടിട്ടില്ല.

ദുബായ് ട്രാഫിക് പൊലീസ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ വിദഗ്ദ്ധർ സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. അപകടത്തെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാൻ തകരാറിലായ വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയതായും രക്ഷാപ്രവർത്തനം വേഗത്തിലാക്കിയതായും ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ഈസാം ഇബ്രാഹിം അൽ അവാർ വ്യക്തമാക്കി.

Content Highlight: Accident involving a car and three buses on Jebel Ali Road Dubai 25 people injured

#Latest News #Accident #Injured #Dubai

Next TV

Related Stories
ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാരം; ഒമാൻ പ്രതിനിധി സംഘം ടെഹ്റാനിലെത്തി

Jul 4, 2026 04:05 PM

ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാരം; ഒമാൻ പ്രതിനിധി സംഘം ടെഹ്റാനിലെത്തി

ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ, ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാര ചടങ്ങ് , ഒമാൻ സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റെ , ഒമാൻ ഔദ്യോഗിക...

Read More >>
വിമാനത്താവളം വഴി വസ്ത്രങ്ങളും വാച്ചുകളും അടക്കം വ്യാജ ബ്രാൻഡുകൾ കടത്താൻ ശ്രമം; പരാജയപ്പെടുത്തി കുവൈറ്റ് കസ്റ്റംസ്

Jul 4, 2026 03:37 PM

വിമാനത്താവളം വഴി വസ്ത്രങ്ങളും വാച്ചുകളും അടക്കം വ്യാജ ബ്രാൻഡുകൾ കടത്താൻ ശ്രമം; പരാജയപ്പെടുത്തി കുവൈറ്റ് കസ്റ്റംസ്

വിമാനത്താവളം വഴി വസ്ത്രങ്ങളും വാച്ചുകളും അടക്കം വ്യാജ ബ്രാൻഡുകൾ കടത്താൻ ശ്രമം, പരാജയപ്പെടുത്തി കുവൈറ്റ്...

Read More >>
അവധിക്കാലമാണ് ശ്രദ്ധിക്കണം ...! അബഹ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡ് തകർന്ന് അപകടം; 26 പേർക്ക് പരിക്ക്

Jul 4, 2026 12:05 PM

അവധിക്കാലമാണ് ശ്രദ്ധിക്കണം ...! അബഹ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡ് തകർന്ന് അപകടം; 26 പേർക്ക് പരിക്ക്

അബഹ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡ് തകർന്ന് അപകടം, 26 പേർക്ക്...

Read More >>
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു

Jul 4, 2026 07:06 AM

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ...

Read More >>
Top Stories

News Roundup

Entertainment News