#Latest News #Kuwait #Drugs Case #10 People Arrested
കുവൈത്ത് സിറ്റി: (gcc.truevisionnews.com) രാജ്യത്ത് ലഹരി മാഫിയകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം നടത്തിയ കർശന പരിശോധനയിൽ വൻ ലഹരിശേഖരം പിടിച്ചെടുത്തു. വിവിധ കേസുകളിലായി 10 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഏഴ് വ്യത്യസ്ത കേസുകളിലായാണ് പരിശോധന നടന്നത്. പ്രതികളിൽ നിന്ന് 20,000 ക്യാപ്റ്റഗൺ ഗുളികകൾ, 500 ഗ്രാം ഹാഷിഷ്, 84 ഗ്രാം മെത്താംഫെറ്റമിൻ, നിരോധിത സൈക്കോട്രോപിക് ഗുളികകൾ, ലിറിക്ക ക്യാപ്സ്യൂളുകൾ എന്നിവ കണ്ടെടുത്തു.
ലഹരി മരുന്ന് പായ്ക്ക് ചെയ്യാനുപയോഗിക്കുന്ന ഉപകരണങ്ങളും 1,940 കുവൈത്തി ദിനാറും ഇവരിലുണ്ടായിരുന്നു. പിടിയിലായവരിൽ ഒരാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വാഹനത്തിൽ ഇടിച്ചെങ്കിലും ഉദ്യോഗസ്ഥർ സാഹസികമായി ഇയാളെ പിടികൂടി.
പ്രതികളെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Content Highlight: Major drug bust in Kuwait



































