ഹൃദയാഘാതം; സൗദിയിലെ അൽഹസയിൽ മലയാളി അധ്യാപകൻ അന്തരിച്ചു

  ഹൃദയാഘാതം; സൗദിയിലെ അൽഹസയിൽ മലയാളി അധ്യാപകൻ അന്തരിച്ചു
Jun 29, 2026 03:54 PM | By Susmitha Surendran
#Al-Hasa #Saudi Arabia #Death #Malayali teacher #Heart attack

സൗദി : (https://gcc.truevisionnews.com/) അൽഹസയിൽ മലയാളി അധ്യാപകൻ അന്തരിച്ചു. തിരുവനന്തപുരം, അമരവിള സ്വദേശി, നന്തൂർകൊല്ല, ബി വി ഭവനിൽ, ഡോ. അൻരൂപ് ബാലചന്ദ്രൻ നായർ(52) ആണ് മരിച്ചത്. അൽ ഹസയിലെ കിങ് ഫൈസൽ യൂണിവേഴ്സിറ്റിയിലെ കോളജ് ഓഫ് ക്ലിനിക്കൽ ഫാർമസി വിഭാഗം പ്രഫസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

രണ്ടാഴ്ചകൾക്ക് മുൻപ് താമസസ്ഥലത്ത് വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഹഫൂഫിലെ കിങ് ഫഹദ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ആശുപത്രിയിൽ ചികിത്സ തുടരുകയായിരുന്നു. ഇതിനിടയിൽ മസ്തിഷ്കാഘാതം ഉണ്ടായത്. 14 വർഷത്തിലേറെയായി കിങ് ഫൈസൽ യൂണിവേഴ്സിറ്റി അധ്യാപകൻ എന്ന നിലയിൽ അൻരൂപിൻറെ സേവനങ്ങൾ പരിഗണിച്ച് സൗദി പ്രീമിയം ഇഖാമ ലഭിച്ചിരുന്നു.

ബാലചന്ദ്രൻ നായർ, വിലാസിനിഅമ്മുക്കുട്ടി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ചിത്ര (അധ്യാപിക, അൽ ഹസ ദോഹത് അൽ ഇബ്ദാ ഇന്റർനാഷനൽ സ്കൂൾ ). മകൾ: മേഖ അൻരൂപ് ചന്ദ്രൻ (ഷാർജ യൂണിവേഴ്സിറ്റി എൻജിനീയറിങ് വിദ്യാർഥി). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യമായ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട് നാട്ടിൽ.

Content Highlight: Malayali teacher passes away in Al-Hasa, Saudi Arabia

#Al-Hasa #Saudi Arabia #Death #Malayali teacher #Heart attack

Next TV

Related Stories
വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞോ? എങ്കിൽ ജൂലൈ ഒന്ന് മുതൽ നടപടി; തൊഴിലുടമകൾക്ക് നിർദ്ദേശവുമായി 'ക്വിവ'

Jun 29, 2026 04:46 PM

വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞോ? എങ്കിൽ ജൂലൈ ഒന്ന് മുതൽ നടപടി; തൊഴിലുടമകൾക്ക് നിർദ്ദേശവുമായി 'ക്വിവ'

സൗദി അറേബ്യ, വർക്ക് പെർമിറ്റ് കാലാവധി , പുതുക്കാത്ത പ്രവാസി തൊഴിലാളികൾക്കെതിരെ കടുത്ത നടപടി, മാനവശേഷി-സാമൂഹിക വികസന...

Read More >>
ശ്രദ്ധിച്ചോ... ബഹ്‌റൈനിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് കർശന നിരോധനം ഏർപ്പെടുത്തി; പേപ്പർ, തുണി സഞ്ചികൾക്ക് മുൻഗണന

Jun 29, 2026 04:41 PM

ശ്രദ്ധിച്ചോ... ബഹ്‌റൈനിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് കർശന നിരോധനം ഏർപ്പെടുത്തി; പേപ്പർ, തുണി സഞ്ചികൾക്ക് മുൻഗണന

ബഹ്‌റൈനിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് നിയന്ത്രണം, വാണിജ്യ-വ്യവസായ മന്ത്രാലയം, കർശന...

Read More >>
മയക്കുമരുന്ന് കടത്ത്: സൗദിയിൽ മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കി

Jun 29, 2026 10:37 AM

മയക്കുമരുന്ന് കടത്ത്: സൗദിയിൽ മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കി

മയക്കുമരുന്ന് കടത്ത്, സൗദിയിൽ വധശിക്ഷ, സൗദി അറേബ്യ...

Read More >>
ഖത്തറിൽ ബോട്ട് അപകടം: ഒരു മരണം, ഒരാൾക്ക് പരിക്ക്

Jun 29, 2026 09:29 AM

ഖത്തറിൽ ബോട്ട് അപകടം: ഒരു മരണം, ഒരാൾക്ക് പരിക്ക്

ഖത്തർ ബോട്ട് അപകടം, ഖത്തർ കോസ്റ്റ് ഗാർഡ് തിരച്ചിൽ, ദോഹ വാർത്ത, ഖത്തർ സ്വദേശി...

Read More >>
പ്രവാസി മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു

Jun 29, 2026 07:53 AM

പ്രവാസി മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് ഖത്തറിൽ...

Read More >>
Top Stories

News Roundup

Entertainment News