#Gold prices #Gold price Dubai #Dubai Gold
ദുബായ് : (https://gcc.truevisionnews.com/) ദുബായിൽ ഇന്ന് സ്വർണവില കുറഞ്ഞു . ഇന്ന് രാവിലെ 24 കാരറ്റ് സ്വർണം ഗ്രാമിന് 489.25 ദിർഹത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഇന്നലെ ഇത് 492.75 ദിർഹമായിരുന്നു. മലയാളി ഉപയോക്താക്കൾ കൂടുതൽ വാങ്ങുന്ന 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 453 ദിർഹമായി കുറഞ്ഞു. മുൻദിവസം ഇത് 456.25 ദിർഹമായിരുന്നു.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ ഈ മാസം 2ലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ കുറവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസം 24 കാരറ്റിന് 542.50 ദിർഹവും 22 കാരറ്റിന് 502.25 ദിർഹവുമായിരുന്നു വില.
ഇതനുസരിച്ച് 10 ഗ്രാം (ഒന്നേകാൽ പവൻ) 22 കാരറ്റ് സ്വർണാഭരണം വാങ്ങുമ്പോൾ പണിക്കൂലിയും നികുതിയും മാറ്റിവച്ചാൽ പോലും ഏകദേശം 492 ദിർഹത്തിന്റെ ലാഭമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

Content Highlight: Gold prices drop in Dubai today































