ഖത്തറിൽ ബോട്ട് അപകടം: ഒരു മരണം, ഒരാൾക്ക് പരിക്ക്

ഖത്തറിൽ ബോട്ട് അപകടം: ഒരു മരണം, ഒരാൾക്ക് പരിക്ക്
Jun 29, 2026 09:29 AM | By Susmitha Surendran
#Qatar boat accident #Qatar Coast Guard search #Doha news #Qatari national dies

ദോഹ: (https://gcc.truevisionnews.com/) ഖത്തറിൽ രണ്ട് പേരുമായി പോയ ബോട്ട് നിശ്ചിത സമയത്ത് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലിൽ ഒരാളെ കൊല്ലപ്പെട്ട നിലയിലും മറ്റൊരാളെ പരുക്കുകളോടെയും കണ്ടെത്തി. മരിച്ചയാൾ ഖത്തർ സ്വദേശിയാണ്. പരുക്കേറ്റ അറബ് വംശജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം (ശനി) വൈകുന്നേരത്തോടെയാണ് ബോട്ട് കാണാതായത്. നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും ബോട്ട് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റിയുടെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡ് പെട്രോളിങ് സംഘം ഉടൻ തന്നെ കടലിൽ വ്യാപക തിരച്ചിൽ ആരംഭിക്കുകയായിരുന്നു.

ഇന്നലെ പുലർച്ചെയോടെ മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ ടീം ബോട്ട് കണ്ടെത്തി. ഈ മേഖലയിലുണ്ടായ സൈനിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഷെൽ അവശിഷ്ടങ്ങൾ തട്ടിയാണ് ഖത്തർ സ്വദേശിക്ക് ജീവൻ നഷ്ടമായതെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

അപകടത്തിൽ മരിച്ച ഖത്തർ സ്വദേശിയുടെ കുടുംബത്തെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു. പരുക്കേറ്റയാൾ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിക്രമങ്ങൾ അനുസരിച്ചുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlight: Boat accident in Qatar: One dead, one injured

#Qatar boat accident #Qatar Coast Guard search #Doha news #Qatari national dies

Next TV

Related Stories
മയക്കുമരുന്ന് കടത്ത്: സൗദിയിൽ മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കി

Jun 29, 2026 10:37 AM

മയക്കുമരുന്ന് കടത്ത്: സൗദിയിൽ മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കി

മയക്കുമരുന്ന് കടത്ത്, സൗദിയിൽ വധശിക്ഷ, സൗദി അറേബ്യ...

Read More >>
പ്രവാസി മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു

Jun 29, 2026 07:53 AM

പ്രവാസി മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് ഖത്തറിൽ...

Read More >>
ഖത്തറിൽ മിസൈലാക്രമണത്തിൽ നാവികൻ കൊല്ലപ്പെട്ടു

Jun 29, 2026 07:10 AM

ഖത്തറിൽ മിസൈലാക്രമണത്തിൽ നാവികൻ കൊല്ലപ്പെട്ടു

ഖത്തറിൽ മിസൈലാക്രമണത്തിൽ നാവികൻ...

Read More >>
കുവൈറ്റിൽ മദ്യപാനത്തിനിടെ തർക്കം; പ്രവാസി കുത്തേറ്റ് മരിച്ചു, സുഹൃത്ത് പിടിയിൽ

Jun 28, 2026 10:01 PM

കുവൈറ്റിൽ മദ്യപാനത്തിനിടെ തർക്കം; പ്രവാസി കുത്തേറ്റ് മരിച്ചു, സുഹൃത്ത് പിടിയിൽ

കുവൈറ്റിൽ മദ്യപാനത്തിനിടെ തർക്കം, പ്രവാസി കുത്തേറ്റ് മരിച്ചു, സുഹൃത്ത്...

Read More >>
കുവൈത്തിന് നേരെയുണ്ടായ സൈനിക ആക്രമണം; ശക്തമായി അപലപിച്ച് ഒമാൻ, പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

Jun 28, 2026 05:11 PM

കുവൈത്തിന് നേരെയുണ്ടായ സൈനിക ആക്രമണം; ശക്തമായി അപലപിച്ച് ഒമാൻ, പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

കുവൈത്ത് സൈനിക ആക്രമണം, ഒമാൻ പൂർണ്ണ ഐക്യദാർഢ്യം, ഒമാൻ വിദേശകാര്യ...

Read More >>
Top Stories

News Roundup