#Latest News #Saudi Rain #National Weather Service
റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിലെ ജിസാൻ, അസീർ, അൽ ബാഹ എന്നീ മേഖലകളിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മിന്നലോടും കൂടിയ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, മദീന, മക്ക എന്നീ പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിൽ പൊടിപടലങ്ങൾ നിറഞ്ഞ ശക്തമായ കാറ്റ് തുടരാൻ സാധ്യതയുണ്ട്. ജിസാനിലേക്കുള്ള തീരദേശ റോഡിൽ ദൃശ്യപരത വളരെ കുറയാൻ ഇത് കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ചെങ്കടലിലെ ഉപരിതല കാറ്റിെൻറ വേഗത മണിക്കൂറിൽ 20 മുതൽ 45 കിലോമീറ്റർ വരെയായിരിക്കുമെന്നും, തെക്കൻ ഭാഗങ്ങളിൽ ഇത് മണിക്കൂറിൽ 50 കിലോമീറ്റർ വരെയായി ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. വടക്കുപടിഞ്ഞാറൻ ദിശയിലായിരിക്കും ഇവിടെ കാറ്റ് വീശുക.
Content Highlight: rain ikely in jizan asir and al baha areas































