#Latest News #Kuwait #Free Wi-Fi #Hackers #National Bank Of Kuwait
കുവൈത്ത് സിറ്റി: (gcc.truevisionnews.com) വിമാനത്താവളങ്ങൾ, കഫേകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലെ സൗജന്യ വൈ-ഫൈ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് മുന്നറിയിപ്പ് നൽകി. പൊതു വൈ-ഫൈ നെറ്റ്‌വർക്കുകളുമായി ഫോണോ ലാപ്ടോപ്പോ കണക്ട് ചെയ്തിരിക്കുന്ന സമയങ്ങളിൽ യാതൊരു കാരണവശാലും ബാങ്കിങ് ഇടപാടുകൾ നടത്തരുതെന്ന് ബാങ്ക് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
യഥാർഥ നെറ്റ്‌വർക്കിന് സമാനമായ പേരുള്ള വ്യാജ വൈ-ഫൈ ഉണ്ടാക്കി ഉപയോക്താക്കളെ ഹാക്കർമാർക്ക് കബളിപ്പിക്കാമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകി. എല്ലാ സമയത്തും സുരക്ഷിതമായ ഇന്റർനെറ്റ് മാത്രം ഉപയോഗിക്കണമെന്നും ടു-ഫാക്ടർ ഓതന്റിക്കേഷൻ സജീവമാക്കണമെന്നും നാഷണൽ ബാങ്ക് നിർദേശിച്ചു. ഉപയോഗത്തിലില്ലാത്തപ്പോൾ വൈ-ഫൈ ഓഫ് ചെയ്യണമെന്നും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക് ചെയ്യരുതെന്നും ബാങ്ക് മുന്നറിയിപ്പു നൽകി.
Content Highlight: Kuwait, Free Wi-Fi, Hackers, National Bank of Kuwait
#Latest News #Kuwait #Free Wi-Fi #Hackers #National Bank Of Kuwait




































