ഫോൺ ഓഫ് ആയിരുന്നു, പിന്നെ അറിഞ്ഞത് ബമ്പർ അടിച്ച വാർത്ത! ബിഗ് ടിക്കറ്റിൽ മലയാളിക്ക് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്

ഫോൺ ഓഫ് ആയിരുന്നു, പിന്നെ അറിഞ്ഞത്  ബമ്പർ അടിച്ച വാർത്ത! ബിഗ് ടിക്കറ്റിൽ മലയാളിക്ക് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്
Jun 4, 2026 02:01 PM | By Fidha Parvin
#latest news #Big Ticket #malayali #20 million dirhams

അബുദാബി: ( https://gcc.truevisionnews.com/ ) യു.എ.ഇ ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ തത്സമയ നറുക്കെടുപ്പിൽ മലയാളിക്ക് ബമ്പർ സമ്മാനം. ബഹ്റൈനിൽ ബിസിനസ്സ് ചെയ്യുന്ന മലയാളി കൃഷ്ണ കുമാറാണ് 20 മില്യൺ ദിർഹത്തിന്റെ (ഏകദേശം 45 കോടിയിലധികം ഇന്ത്യൻ രൂപ) ഗ്രാൻഡ് പ്രൈസ് നേടിയത്.

കഴിഞ്ഞ ഏഴു വർഷമായി താൻ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ടെന്ന് കൃഷ്ണ കുമാർ പറഞ്ഞു. കോവിഡ് കാലത്താണ് ടിക്കറ്റെടുക്കാൻ തുടങ്ങിയത്. ചിലപ്പോൾ സുഹൃത്തുക്കൾക്കൊപ്പവും ചിലപ്പോൾ ഒറ്റയ്ക്കും എടുക്കും. ഇത്തവണ ഒറ്റയ്ക്കാണ് ഭാഗ്യ ടിക്കറ്റ് വാങ്ങിയത്.

"ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നതിനാൽ ബിഗ് ടിക്കറ്റ് അധികൃതർ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ പറ്റിയില്ല. പിന്നീട് സമ്മാനം അടിച്ച വിവരം അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി, കൈകാലുകൾ വിറയ്ക്കുകയായിരുന്നു. ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല." - കൃഷ്ണ കുമാർ പറഞ്ഞു.

പ്രത്യേകിച്ച് നമ്പറുകളൊന്നും നോക്കാതെ എടുത്ത ടിക്കറ്റിലൂടെയാണ് ഈ വൻഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയത്. സമ്മാനത്തുക എന്ത് ചെയ്യണമെന്ന് കുടുംബവുമായി ആലോചിച്ച ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

ബംഗ്ലാദേശ് പ്രവാസിക്ക് റേഞ്ച് റോവർ

ഡ്രീം കാർ നറുക്കെടുപ്പിൽ ബംഗ്ലാദേശിൽ നിന്നുള്ള എം.ഡി. റാനു മിയ ലക്ഷ്വറി കാർ സ്വന്തമാക്കി. ഇലക്ട്രിക്കൽ മെയിന്റനൻസ് ജോലിക്കാരനായ മിയയ്ക്ക് റേഞ്ച് റോവർ വെലാർ കാറാണ് സമ്മാനമായി ലഭിച്ചത്. 18 വർഷമായി യു.എ.ഇയിലുള്ള മിയ കഴിഞ്ഞ 5 വർഷമായി ബിഗ് ടിക്കറ്റെടുക്കുന്നുണ്ട്. കാർ വേണോ അതോ അതിന്റെ മൂല്യമുള്ള പണം വേണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് മിയ പറഞ്ഞു.

ജൂൺ മാസത്തിലും വലിയ സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് ഒരുക്കിയിരിക്കുന്നത്.

ഒന്നാം സമ്മാനം: ജൂലൈ 3-ന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു ഭാഗ്യശാലിക്ക് 25 മില്യൺ ദിർഹം നേടാം.

മറ്റ് സമ്മാനങ്ങൾ: അഞ്ച് പേർക്ക് 1 മില്യൺ ദിർഹം വീതം സമാശ്വാസ സമ്മാനവും ലഭിക്കും.

പ്രതിവാര സമ്മാനം: ഓരോ ആഴ്ചയും നടക്കുന്ന വീക്കിലി ഡ്രോയിലൂടെ 4 പേർക്ക് 25,000 ദിർഹം വീതം സ്വന്തമാക്കാം.

ബിഗ് സ്പിൻ മത്സരം: ജൂണിൽ ടിക്കറ്റെടുക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 3 പേർക്ക് ഓഗസ്റ്റ് 3-ന് നടക്കുന്ന 'ദി ബിഗ് സ്പിൻ' മത്സരത്തിലൂടെ 1 മില്യൺ ദിർഹം വരെ നേടാൻ അവസരമുണ്ട്.

ഡ്രീം കാർ: ജൂലൈ 3-ലെ നറുക്കെടുപ്പിൽ ബി.എം.ഡബ്ല്യു എക്സ്6 (BMW X6), ഓഗസ്റ്റിൽ മസെരാറ്റി ഗ്രെക്കാലെ (Maserati Grecale) എന്നീ ലക്ഷ്വറി കാറുകളും സ്വന്തമാക്കാം.

Content Highlight: A Malayali won a grand prize of 20 million dirhams in the Big Ticket

#latest news #Big Ticket #malayali #20 million dirhams

Next TV

Related Stories
മലവെള്ളപ്പാച്ചിലിന് സാധ്യത; സൗദിയിലെ വിവിധ പ്രവിശ്യകളിലെ മലയോര മേഖലകളിൽ ബുധനാഴ്ച വരെ മഴ തുടരും

Jun 4, 2026 12:34 PM

മലവെള്ളപ്പാച്ചിലിന് സാധ്യത; സൗദിയിലെ വിവിധ പ്രവിശ്യകളിലെ മലയോര മേഖലകളിൽ ബുധനാഴ്ച വരെ മഴ തുടരും

സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ അടുത്ത ബുധനാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ...

Read More >>
 നടുക്കം വിട്ടുമാറാതെ ജന്മനാട്;   ഷാർജയിൽ കൊല്ലപ്പെട്ട  കണ്ണൂർ സ്വദേശി ഇസ്മായിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു

Jun 4, 2026 12:21 PM

നടുക്കം വിട്ടുമാറാതെ ജന്മനാട്; ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മായിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു

ടിക്ക് ടോക്ക് , ഷാർജയിൽ കൊല്ലപ്പെട്ട നെരുവമ്പ്രത്തെ ഇസ്മായിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ...

Read More >>
 മജാനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകട; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

Jun 4, 2026 12:07 PM

മജാനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകട; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

മജാനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകട; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്...

Read More >>
കുവൈത്ത് വിമാനത്താളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണം; പരിക്കേറ്റവരില്‍ മൂന്ന് മലയാളികളും

Jun 4, 2026 07:43 AM

കുവൈത്ത് വിമാനത്താളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണം; പരിക്കേറ്റവരില്‍ മൂന്ന് മലയാളികളും

കുവൈത്ത് വിമാനത്താളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണം, പരിക്കേറ്റവരില്‍ മൂന്ന്...

Read More >>
Top Stories










News Roundup






Entertainment News