---
title: " ശ്രദ്ധിക്കുക ...:  'കാഴ്ചപരിധി കുറയാൻ സാധ്യത';  യുഎഇയിലെ പടിഞ്ഞാറൻ മേഖലകളിൽ ശനിയാഴ്ച വരെ പൊടിക്കാറ്റ് മുന്നറിയിപ്പ് "
english_title: "Dust storms likely in western parts of UAE until Saturday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363749/dust-storms-likely-in-western-parts-of-uae-until-saturday"
published_at: "2026-06-04T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a212271e43db_uae.jpg"
keywords: []
---

#  ശ്രദ്ധിക്കുക ...:  'കാഴ്ചപരിധി കുറയാൻ സാധ്യത';  യുഎഇയിലെ പടിഞ്ഞാറൻ മേഖലകളിൽ ശനിയാഴ്ച വരെ പൊടിക്കാറ്റ് മുന്നറിയിപ്പ് 

> **Lead Summary:** **ദുബൈ: ** യുഎഇയിൽ വരും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വരെ രാജ്യത്തുടനീളം വടക്ക്-പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാലാണിത്. പ

## Article Content

**ദുബൈ: ** യുഎഇയിൽ വരും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വരെ രാജ്യത്തുടനീളം വടക്ക്-പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാലാണിത്. പ

കൽ സമയങ്ങളിൽ പടിഞ്ഞാറൻ മേഖലകളിലാണ് കൂടുതൽ സാധ്യതയുള്ളതെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ചിലയിടങ്ങളിൽ കാഴ്ചപരിധി ഗണ്യമായി കുറയാൻ ഇത് കാരണമായേക്കാം.

പൊതുജനങ്ങൾ ഔദ്യോഗിക കാലാവസ്ഥാ ബുള്ളറ്റിനുകളും റിപ്പോർട്ടുകളും മാത്രം പിന്തുടരണമെന്നും സ്ഥിരീകരിക്കാത്ത വ്യാജവിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും എൻ.സി.എം അഭ്യർത്ഥിച്ചു.

പൊതുവെ തെക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് മാറുന്ന കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കും. ചില പ്രദേശങ്ങളിൽ ഇത് മണിക്കൂറിൽ 45 കിലോമീറ്റർ വേഗത വരെ കൈവരിക്കാൻ സാധ്യതയുണ്ട്.

അറേബ്യൻ ഗൾഫിൽ കടൽ സാധാരണ നിലയിൽ നിന്ന് പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. വൈകിട്ടോടെ കടൽ കൂടുതൽ പ്രക്ഷുബ്ധമായേക്കാം. അതേസമയം ഒമാൻ കടലിൽ കാര്യമായ വ്യതിയാനങ്ങൾ ഉണ്ടാകില്ലെന്നും കടൽ ശാന്തമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363749/dust-storms-likely-in-western-parts-of-uae-until-saturday)