റിയാദ്: (https://gcc.truevisionnews.com/) രണ്ടു പതിറ്റാണ്ടായി പ്രവാസിയായ തൃശൂർ സ്വദേശി റിയാദിൽ അന്തരിച്ചു. തൃശൂർ പഴയന്നൂർ, പൊറ്റ സ്വദേശി ഇബ്രാഹിം സിദ്ദീഖ് (58) ആണ് അർബുദബാധിതനായി ചികിത്സയിരിക്കെ ആശുപത്രിയിൽ മരിച്ചത്.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് റിയാദ്, അൽ ഇമാൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഇബ്രാഹിമിന് പരിശോധനയിൽ അർബുദം സ്ഥിരീകരിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഷുമൈസി കിങ് സൗദ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തുടർ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം നില വഷളായി മരണം സംഭവിക്കുകയായിരുന്നു.20 വർഷത്തിലധികമായി റിയാദിൽ ഇസ്തിറാഹ മേൽനോട്ടക്കാരനായി ജോലിചെയ്ത് വരികയായിരുന്നു.
നബീസ, പരേതനായ ഇബ്രാഹിം എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ മുബീന. മക്കൾ സിയാദ്, സിനാൻ, ഷയാൻ, ഷഫ്ന. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ ഇസ്മായിൽ സിവി, നസീർ കണ്ണീരി, അബ്ദുറഹ്മാൻ ചേലമ്പ്ര, സഹോദരൻ അസീസ് റിയാദ്, തൃശൂർ ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി സാഹിബും മറ്റു ജില്ലാ ഭാരവാഹികളും രംഗത്തുണ്ട്.

Content Highlight: An expatriate Malayali man dies in Riyadh while undergoing treatment for cancer




































