ദുബായ് : (https://gcc.truevisionnews.com/) ഒരുമിച്ച് പഠിച്ച് ഒരുമിച്ച് ബ്ലാക്ക് ബെൽറ്റ് നേടി വേൾഡ് റെക്കോർഡ് ഓഫ് ബുക്ക് ൽ ഇടം നേടിയിരിക്കുകയാണ് ഉമ്മ ശൈശദയും മകൾ ഹാൻഫായും.
ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ 7 ത് ക്ലാസ്സിൽ പഠിക്കുന്ന ഹാൻഫായും ,കൗൺസിലറും അധ്യാപികയുമായ ശൈശദയും ,ദൈനം ദിന ജീവിത തിരക്കുകൾക്കിടയിലൂടെ സമയം കണ്ടെത്തിയാണ് ദുബൈയിലെ ലയേൺസ് ഫോർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കരാട്ടെ പഠിച്ച് ഷോട്ട്കാൻ ഫസ്റ്റ് ആൻഡ് നേടിയത് .
ഇളയ മകൾ ഹൈഫാ (8)യും ബ്ലാക്ക് ബെൽട്ട് നേടാനുള്ള ശ്രമത്തിലുമാണ് . കരാട്ടെ മാനസ്സിന് ശാന്തവും ശക്തിയും ലഭിക്കുന്നു എന്നതിനപ്പുറം ശരീരമായി ഉണ്ടായിരുന്ന പ്രയാസങ്ങളിൽ നിന്നും മുക്തിനേടാൻ കഴിയുന്നു എന്നും ,ഒപ്പം തന്നെ കുട്ടികളിലും കരാട്ടെ പല മേഖലകളിലും മെച്ചപ്പെടുത്തിയെന്നും ,ചിൽഡ്രൻ ലേർണിങ് ഡിസോർഡർ മാനേജ്മെന്റ് സെര്ടിഫിക്കറ്റർ കൂടിയായ ശൈശദ പറയുന്നത് . ഭർത്താവ് ഹാക്കിബ് അഹ്മദ് എല്ലാ പിന്തുണയും നൽകി കൂടെയുണ്ട് .കോഴിക്കോട് ജില്ലയിലെ വാണിമേൽ സ്വദേശിനിയാണ് ശൈശദ .
Content Highlight: Studying together, achieving together; Mother and children make it into the World Book of Records




































