പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക ....: സൗദിയിൽ വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യത

 പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക ....:  സൗദിയിൽ വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യത
Jun 2, 2026 04:24 PM | By Susmitha Surendran
#Rain #Thunderstorms #Saudi Arabia

റിയാദ്: (https://gcc.truevisionnews.com/) സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ജിസാൻ, അസീർ, അൽ ബഹാ, മക്ക എന്നീ നാല് പ്രവിശ്യകളുടെ മലയോര മേഖലകളിലാണ് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. മഴയോടൊപ്പം ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.

രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും അതുമൂലമുള്ള പൊടിപടലങ്ങളും ഉയർന്നേക്കാം. ഇത് ദൃശ്യപരത ഗണ്യമായി കുറയാൻ ഇടയാക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. അൽ ജൗഫ്, വടക്കൻ അതിർത്തി പ്രവിശ്യ, റിയാദ് എന്നിവിടങ്ങളിലും കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങളിലുമാണ് കാറ്റും പൊടിപടലങ്ങളും തുടരാൻ സാധ്യതയുള്ളത്.

ചെങ്കടലിലെ ഉപരിതല കാറ്റി​െൻറ ഗതിയെക്കുറിച്ചുള്ള വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ചെങ്കടലി​െൻറ വടക്കൻ, മധ്യ ഭാഗങ്ങളിൽ വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്ന് വടക്കോട്ട് മണിക്കൂറിൽ 25 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക.

എന്നാൽ തെക്കൻ ഭാഗത്ത് കാറ്റി​െൻറ വേഗത താരതമ്യേന കുറവായിരിക്കും. വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്ന് പടിഞ്ഞാറോട്ട് മണിക്കൂറിൽ 10 മുതൽ 30 കിലോമീറ്റർ വരെ വേഗതയിലായിരിക്കും ഇവിടെ കാറ്റ് വീശാൻ സാധ്യതയെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തി​െൻറ റിപ്പോർട്ടിൽ പറയുന്നു.

Content Highlight: Rain with thunderstorms expected in four provinces in Saudi Arabia

#Rain #Thunderstorms #Saudi Arabia

Next TV

Related Stories
കുവൈത്തിൽ മൂന്ന് തടവുകാർ ജയിൽചാടി; രാജ്യം മുഴുവൻ അതീവ ജാഗ്രത, അടിയന്തര അന്വേഷണത്തിന് ഉത്തരവ്

Jun 2, 2026 05:10 PM

കുവൈത്തിൽ മൂന്ന് തടവുകാർ ജയിൽചാടി; രാജ്യം മുഴുവൻ അതീവ ജാഗ്രത, അടിയന്തര അന്വേഷണത്തിന് ഉത്തരവ്

കുവൈത്തിൽ മൂന്ന് തടവുകാർ ജയിൽചാടി; രാജ്യം മുഴുവൻ അതീവ ജാഗ്രത, അടിയന്തര അന്വേഷണത്തിന്...

Read More >>
അർബുദബാധിതനായി ചികിത്സയിരിക്കെ പ്രവാസി  മലയാളി  റിയാദിൽ അന്തരിച്ചു

Jun 2, 2026 04:33 PM

അർബുദബാധിതനായി ചികിത്സയിരിക്കെ പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

അർബുദബാധിതനായി ചികിത്സയിരിക്കെ പ്രവാസി മലയാളി റിയാദിൽ...

Read More >>
ബഹ്‌റൈനിൽ ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു

Jun 2, 2026 04:02 PM

ബഹ്‌റൈനിൽ ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു

ബഹ്‌റൈനിൽ ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു...

Read More >>
മരിച്ചത് കണ്ണൂർ സ്വദേശി; ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ച സംഭവം, നാലുപേർ കസ്റ്റഡിയില്‍

Jun 2, 2026 03:38 PM

മരിച്ചത് കണ്ണൂർ സ്വദേശി; ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ച സംഭവം, നാലുപേർ കസ്റ്റഡിയില്‍

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

Read More >>
പ്രവാസികൾക്ക് ആശ്വാസ വാർത്ത; ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ വാടക വർധിപ്പിക്കില്ലെന്ന് അബുദാബി റിയൽ എസ്റ്റേറ്റ് സെന്ററിന്‍റെ ഉത്തരവ്

Jun 2, 2026 03:08 PM

പ്രവാസികൾക്ക് ആശ്വാസ വാർത്ത; ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ വാടക വർധിപ്പിക്കില്ലെന്ന് അബുദാബി റിയൽ എസ്റ്റേറ്റ് സെന്ററിന്‍റെ ഉത്തരവ്

അബുദാബി നഗരത്തിലുടനീളം വാടക നിരക്കുകൾ വർധിപ്പിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ട് അബുദാബി റിയൽ എസ്റ്റേറ്റ് സെന്ററിന്‍റെ...

Read More >>
Top Stories

News Roundup