വ്യാജ ഹജ്ജ് സേവന പരസ്യം: മക്കയിൽ നാല്‌ പ്രവാസികളും ഒരു സൗദി പൗരനും അറസ്റ്റിൽ

വ്യാജ ഹജ്ജ് സേവന പരസ്യം: മക്കയിൽ നാല്‌ പ്രവാസികളും ഒരു സൗദി പൗരനും അറസ്റ്റിൽ
Apr 25, 2026 02:48 PM | By VIPIN P V

മക്ക: (gcc.truevisionnews.com ) സമൂഹ മാധ്യമങ്ങളിൽ വ്യാജ ഹജ്ജ് സേവന പരസ്യങ്ങൾ പോസ്റ്റ് ചെയ്തതിന് മക്കയിൽ നാല് പ്രവാസികളും ഒരു സൗദി പൗരനും അറസ്റ്റിലായി. സൗദിക്ക് പുറമേ ലെബനീസ്, ഈജിപ്ഷ്യൻ പൗരന്മാരാണ് മക്കയിലെ സുരക്ഷാ പട്രോളിങ്ങിന്റെ പിടിയിലായത്. വഞ്ചനാകുറ്റം ചുമത്തിയാണ് അറസ്റ്റ്.

അറസ്റ്റിലായവരിൽ നിന്ന് പണം, കമ്പ്യൂട്ടറുകൾ, വ്യാജ സ്റ്റാമ്പുകൾ, രേഖകൾ, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ കണ്ടെത്തി. ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച ശേഷം അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ഹജ്ജ് നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കാനും നിയമലംഘനങ്ങൾ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999 എന്ന നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും പബ്ലിക് സെക്യൂരിറ്റി ആവശ്യപ്പെട്ടു.



Fake Hajj service advertisement Four expatriates and one Saudi citizen arrested in Mecca

Next TV

Related Stories
ഹജ്ജ് കർമത്തിനായി മക്കയിലെത്തിയ മലയാളി തീർത്ഥാടകൻ അന്തരിച്ചു; ഖബറടക്കം വിശുദ്ധ മണ്ണിൽ

Apr 25, 2026 04:09 PM

ഹജ്ജ് കർമത്തിനായി മക്കയിലെത്തിയ മലയാളി തീർത്ഥാടകൻ അന്തരിച്ചു; ഖബറടക്കം വിശുദ്ധ മണ്ണിൽ

ഹജ്ജ് കർമത്തിനായി മക്കയിലെത്തിയ മലയാളി തീർത്ഥാടകൻ...

Read More >>
മുൻ സൗദി പ്രവാസി നാട്ടിൽ അന്തരിച്ചു

Apr 25, 2026 11:52 AM

മുൻ സൗദി പ്രവാസി നാട്ടിൽ അന്തരിച്ചു

മുൻ സൗദി പ്രവാസി നാട്ടിൽ...

Read More >>
മലയാളി പ്രവാസി അൽ ഖോബാറിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു

Apr 25, 2026 11:41 AM

മലയാളി പ്രവാസി അൽ ഖോബാറിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു

മലയാളി പ്രവാസി അൽ ഖോബാറിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു...

Read More >>
Top Stories










News Roundup