ഓഫീസ് ജോലി മടുത്തോ? ദുബൈയില്‍ 'വര്‍ക്ക് ഫ്രം പാര്‍ക്ക്'; പൊതു പാര്‍ക്കുകള്‍ ഓഫിസ് പോലെ ഉപയോഗിക്കാം

ഓഫീസ് ജോലി മടുത്തോ? ദുബൈയില്‍ 'വര്‍ക്ക് ഫ്രം പാര്‍ക്ക്'; പൊതു പാര്‍ക്കുകള്‍ ഓഫിസ് പോലെ ഉപയോഗിക്കാം
Apr 20, 2026 10:46 AM | By VIPIN P V

ദുബായ്: (gcc.truevisionnews.com) "വർക്ക് ഫ്രം ഹോട്ടൽ" എന്ന പുതിയ രീതിക്ക് ശേഷം "വർക്ക് ഫ്രം പാർക്കു"മായി ദുബായ് മുൻസിപ്പാലിറ്റി. ജീവിതനിലവാരം ഉയർത്തുന്നതിന് ഊർജ്ജസ്വലവും ആകർഷകവും നിലവാരമുള്ളതുമായ ലക്ഷ്യസ്ഥാനങ്ങളായി പാർക്കുകളെ സ്ഥാപിക്കുന്നതിലൂടെ, മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം.

ദുബായിയുടെ തൊഴിൽ ചരിത്രത്തിലെ നിർണായകമായ ചുവടുവയ്‌പ്പാണിതെന്ന് അധികൃതർ അറിയിച്ചു. ഈ സംരഭത്തിൻ്റെ ആദ്യഘട്ടമായി മെയ് മാസത്തോടെ അൽ ബർഷ പോണ്ട് പാർക്ക് വർക്ക് ഫ്രം പാർക്കിനായി സജ്ജീകരിക്കും. സുസ്ഥിര നിലവാരത്തിൽ രൂപകൽപ്പന ചെയ്‌തതും പരിസ്ഥിതിയുമായി സംയോജിപ്പിച്ചതുമായ മോഡുലാർ വർക്ക്‌സ്‌പെയ്‌സുകൾ പാർക്കിൽ ഉൾപ്പെടുത്തും.

എമിറേറ്റിലുടനീളം ഈ ആശയം വ്യാപിപ്പിക്കുമെന്നും ഈ വർഷം തന്നെ മുഴുവനും പാർക്കുകളിലും ജോലിക്കായി കൂടുതൽ സ്ഥലങ്ങൾ അവതരിപ്പിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. വർക്ക് ഫ്രം പാർക്ക് സംരംഭത്തിലൂടെ, പാർക്കുകളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്ന ഒരു നൂതന നഗര മാതൃക അവതരിപ്പിക്കപ്പെടുമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ദുബായ് ഇക്കണോമിക് അജണ്ട ഡി33-ന് അനുസൃതമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പാർക്കുകളെ ജോലിസ്ഥലങ്ങൾക്കായി വികസിപ്പിക്കുന്നതിന് ഗ്രൂപ്പ് അമാന, ലെറ്റ്‌സ്‌വർക്ക് എൽഎൽസി എന്നിവയുമായി ദുബായ് മുനിസിപ്പാലിറ്റി രണ്ട് സഹകരണ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.

Work from Park in Dubai Public parks can be used as offices

Next TV

Related Stories
യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്; ഏപ്രിൽ 20 മുതൽ ക്ലാസ് പഠനം പുനരാരംഭിക്കും

Apr 16, 2026 07:58 AM

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്; ഏപ്രിൽ 20 മുതൽ ക്ലാസ് പഠനം പുനരാരംഭിക്കും

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്, ഏപ്രിൽ 20 മുതൽ ക്ലാസ് പഠനം...

Read More >>
സഹേല്‍ ആപ്പ്, യാത്രക്കിടയിൽ പ്രശ്നം നേരിട്ടാൽ പരാതി നൽകാം; പ്രത്യേക സംവിധാനവുമായി കുവൈറ്റ്

Apr 10, 2026 04:42 PM

സഹേല്‍ ആപ്പ്, യാത്രക്കിടയിൽ പ്രശ്നം നേരിട്ടാൽ പരാതി നൽകാം; പ്രത്യേക സംവിധാനവുമായി കുവൈറ്റ്

യാത്രക്കിടയിൽ പ്രശ്നം നേരിട്ടാൽ പരാതി നൽകാം, പ്രത്യേക സംവിധാനവുമായി...

Read More >>
പ്രവാസികൾക്ക് ആശ്വാസം; കുവൈത്ത് - ഇന്ത്യ വിമാന സർവീസ് ഏപ്രിൽ അഞ്ചു മുതൽ പുനരാരംഭിക്കുന്നു

Apr 2, 2026 05:28 PM

പ്രവാസികൾക്ക് ആശ്വാസം; കുവൈത്ത് - ഇന്ത്യ വിമാന സർവീസ് ഏപ്രിൽ അഞ്ചു മുതൽ പുനരാരംഭിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം, കുവൈത്ത് - ഇന്ത്യ വിമാന സർവീസ് ഏപ്രിൽ അഞ്ചു മുതൽ...

Read More >>
യുഎഇയിൽ ഇന്ധനവില വർധിക്കാൻ സാധ്യത; പുതിയ നിരക്കുകൾ നാളെ അറിയാം

Mar 30, 2026 09:36 PM

യുഎഇയിൽ ഇന്ധനവില വർധിക്കാൻ സാധ്യത; പുതിയ നിരക്കുകൾ നാളെ അറിയാം

യുഎഇയിൽ ഇന്ധനവില വർധിക്കാൻ സാധ്യത, പുതിയ നിരക്കുകൾ നാളെ...

Read More >>
Top Stories

Entertainment News