പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
Jun 25, 2026 04:03 PM | By VIPIN P V
#Latest News #Malayali Death #Riyadh

റിയാദ്: (gcc.truevisionnews.com) കോട്ടയം കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയും പാറത്തോട് സ്ഥിരതാമസക്കാരനുമായ പുതുപ്പറമ്പിൽ ഷാഹുൽ ഹമീദ് (ഷാമോൻ - 50) റിയാദിന് സമീപം അൽഖർജ് മേഖലയിലെ ദിലത്തിൽ അന്തരിച്ചു. താമസസ്ഥലത്ത് ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങുന്നതിനിടയിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

അസ്വസ്ഥത ശ്രദ്ധയിൽപെട്ട ഉടൻ ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കഴിഞ്ഞ 25 വർഷത്തോളമായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന ഷാഹുൽ ഹമീദ്, കോവിഡ് കാലത്താണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ ഒരു വർഷം മുമ്പ് പുതിയ വിസയിൽ വീണ്ടും സൗദിയിൽ തിരിച്ചെത്തുകയും പച്ചക്കറി വിപണന മേഖലയിൽ ജോലി ചെയ്തുവരികയുമായിരുന്നു.

ചോറ്റി പുതുപ്പറമ്പിൽ മുഹമ്മദ് - നസീമ ദമ്പതികളുടെ മകനാണ്. ഭാര്യ: റമീസ ഷാഹുൽ (ഫൗസി). മക്കൾ: യഹ്‌യ ഫാബി, ഫഹദ്. മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ റിയാദിലുള്ള ബന്ധുവും സാമൂഹിക പ്രവർത്തകനുമായ ഷാജി മഠത്തിലി​െൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Content Highlight: Expatriate Malayali dies of heart attack in Riyadh

#Latest News #Malayali Death #Riyadh

Next TV

Related Stories
റാസ് ലഫാൻ സ്ഫോടനം: പരിക്കേറ്റവരെ സന്ദർശിച്ച് ഖത്തർ ഊർജ്ജ സഹമന്ത്രി, 66-പേർ  ചികിത്സയിൽ

Jun 25, 2026 04:14 PM

റാസ് ലഫാൻ സ്ഫോടനം: പരിക്കേറ്റവരെ സന്ദർശിച്ച് ഖത്തർ ഊർജ്ജ സഹമന്ത്രി, 66-പേർ ചികിത്സയിൽ

റാസ് ലഫാൻ സ്ഫോടനം, പരിക്കേറ്റവരെ സന്ദർശിച്ച് ഖത്തർ ഊർജ്ജ...

Read More >>
ഒമാനിലെ വടക്കൻ ബാത്തിനയിൽ ബസ് മറിഞ്ഞ് അപകടം, 18 പേർക്ക് പരിക്ക്

Jun 25, 2026 03:15 PM

ഒമാനിലെ വടക്കൻ ബാത്തിനയിൽ ബസ് മറിഞ്ഞ് അപകടം, 18 പേർക്ക് പരിക്ക്

ഒമാനിൽ ബസ് അപകടം, 18 പേർക്ക് പരിക്ക്, ഒമാൻ...

Read More >>
കൗമാരക്കാരന് നേരെ ലൈംഗികാതിക്രമം; സൗദിയിൽ പ്രവാസിക്ക് രണ്ടു വര്‍ഷം തടവ്

Jun 25, 2026 02:52 PM

കൗമാരക്കാരന് നേരെ ലൈംഗികാതിക്രമം; സൗദിയിൽ പ്രവാസിക്ക് രണ്ടു വര്‍ഷം തടവ്

കൗമാരക്കാരന് നേരെ ലൈംഗികാതിക്രമം, സൗദിയിൽ പ്രവാസിക്ക് രണ്ടു വര്‍ഷം...

Read More >>
Top Stories










News Roundup