കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും; യുഎഇയിൽ വിദേശ ബാങ്ക് ശാഖയ്ക്ക് കോടികളുടെ പിഴ

കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും; യുഎഇയിൽ വിദേശ ബാങ്ക് ശാഖയ്ക്ക് കോടികളുടെ പിഴ
Jun 25, 2026 01:45 PM | By Susmitha Surendran
#Black money #Terrorist financing #UAE #Foreign bank branch #Fine

അബുദാബി : (https://gcc.truevisionnews.com/) നിയുഎഇയിലെ സാമ്പത്തിക മേഖലയെ ഞെട്ടിച്ചുകൊണ്ട് നിയമലംഘനം നടത്തിയ വിദേശ ബാങ്ക് ശാഖയ്ക്ക് സെൻട്രൽ ബാങ്ക് 2 കോടി ദിർഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിലും, തീവ്രവാദ ധനസഹായത്തിന് എതിരായ പോരാട്ടത്തിലും ബാങ്ക് വരുത്തിയ ഗുരുതരമായ വീഴ്ചകളാണ് കനത്ത പിഴയ്ക്ക് വഴിതെളിച്ചത്.

നിയമലംഘനം ആവർത്തിച്ചതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണു നടപടി. ബാങ്കിന്റെ ഹെഡ് ഓഫ് കംപ്ലെയ്ന്റ്സ് ആൻഡ് മണി ലോണ്ടറിങ് റിപ്പോർട്ടിങ് ഓഫിസർക്ക് 3 ലക്ഷം ദിർഹം പിഴ ചുമത്തി.

ചുമതലകളും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിനാലാണിത്. ബാങ്കിങ് മേഖലയുടെ സുതാര്യതയും സമഗ്രതയും ഉറപ്പാക്കുന്നതിനും യുഎഇ സാമ്പത്തിക വ്യവസ്ഥയുടെ സുരക്ഷ നിലനിർത്തുന്നതിനും എല്ലാ ബാങ്കുകളും ജീവനക്കാരും സെൻട്രൽ ബാങ്ക് നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

Content Highlight: Foreign bank branch fined crores in UAE for money laundering and terrorist financing

#Black money #Terrorist financing #UAE #Foreign bank branch #Fine

Next TV

Related Stories
ഒമാനിലെ വടക്കൻ ബാത്തിനയിൽ ബസ് മറിഞ്ഞ് അപകടം, 18 പേർക്ക് പരിക്ക്

Jun 25, 2026 03:15 PM

ഒമാനിലെ വടക്കൻ ബാത്തിനയിൽ ബസ് മറിഞ്ഞ് അപകടം, 18 പേർക്ക് പരിക്ക്

ഒമാനിൽ ബസ് അപകടം, 18 പേർക്ക് പരിക്ക്, ഒമാൻ...

Read More >>
കൗമാരക്കാരന് നേരെ ലൈംഗികാതിക്രമം; സൗദിയിൽ പ്രവാസിക്ക് രണ്ടു വര്‍ഷം തടവ്

Jun 25, 2026 02:52 PM

കൗമാരക്കാരന് നേരെ ലൈംഗികാതിക്രമം; സൗദിയിൽ പ്രവാസിക്ക് രണ്ടു വര്‍ഷം തടവ്

കൗമാരക്കാരന് നേരെ ലൈംഗികാതിക്രമം, സൗദിയിൽ പ്രവാസിക്ക് രണ്ടു വര്‍ഷം...

Read More >>
Top Stories

News Roundup

Entertainment News