ചൈനീസ് പൗരനെ വാഹനമിടിപ്പിച്ചു: ദുബായിൽ 14 കാരൻ അറസ്റ്റിൽ

ചൈനീസ് പൗരനെ വാഹനമിടിപ്പിച്ചു: ദുബായിൽ 14 കാരൻ അറസ്റ്റിൽ
Apr 20, 2026 09:28 AM | By Anusree vc

ദുബൈ: https://gcc.truevisionnews.com/) കാൽനടയാത്രക്കാരനായ ചൈനീസ് പൗരനെ വാഹനമിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പതിനാലുകാരൻ അറസ്റ്റിൽ. ഈ മാസം 17-നായിരുന്നു സംഭവം. വൈകുന്നേരം പതിവുപോലെ നടക്കാനിറങ്ങിയതായിരുന്നു ചൈനീസ് സ്വദേശിയായ താമസക്കാരൻ. ഒന്നര മണിക്കൂറിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ ഇയാൾക്ക് അമിതമായ ക്ഷീണവും തലവേദനയും അനുഭവപ്പെട്ടു. തുടർന്ന് ഭാര്യ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് വാഹനാപകടം നടന്ന കാര്യവും തനിക്ക് പരിക്കേറ്റ വിവരണവും ഇയാൾ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രായപൂർത്തിയാവാത്ത പ്രതിയെ പോലീസ് പിടികൂടിയത്.

ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ ഒന്നിലധികം സ്ഥലത്ത്​ ചതവും മുറിവും കണ്ടെത്തിയതോടെ ഇവർ പൊലീസ്​ പരാതി നൽകുകയായിരുന്നു. അ​ന്വേഷണത്തിൽ 14 കാരന്‍റെ വാഹനമിടിച്ചാണ്​ പരിക്കേറ്റതെന്ന്​ കണ്ടെത്തി. സംഭവ ദിവസം പരാതി നൽകുന്നതിന്​ ചൈനക്കാരൻ വിസമ്മതിച്ചതായി പ്രോസിക്യൂഷന്‍റെ അന്വേഷണത്തിൽ ബോധ്യമായി. കൗമാരക്കാരനായ യുവാവിന്‍റെ പേരിൽ മറ്റ്​ ക്രിമിനൽ കേസുകളില്ലെന്ന്​ പ്രോസിക്യൂഷൻ അറിയിച്ചു. എങ്കിലും നിയമ നടപടികൾ പൂർത്തിയാക്കാനായി പൊലീസിന്​ കൈമാറിയിരിക്കുകയാണ്​. കുട്ടികൾ വാഹനമോടിക്കുന്നതിൽ രക്ഷിതാക്കൾ ശ്രദ്ധപുലർത്തണമെന്ന്​ ദുബൈ പൊലീസ്​ മുന്നറിയിപ്പ്​ നൽകി.

14-year-old arrested in Dubai for hitting Chinese citizen with car

Next TV

Related Stories
പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

Apr 20, 2026 08:40 AM

പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം...

Read More >>
ഹൃദയാഘാതം: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Apr 19, 2026 04:28 PM

ഹൃദയാഘാതം: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ഹൃദയാഘാതം: പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ഹവല്ലിയിൽ പ്രവാസിയുടെ പഴ്സ് കവർന്നു; അറബ് വംശജനായ യുവാവ് പിടിയിൽ

Apr 19, 2026 04:20 PM

ഹവല്ലിയിൽ പ്രവാസിയുടെ പഴ്സ് കവർന്നു; അറബ് വംശജനായ യുവാവ് പിടിയിൽ

ഹവല്ലിയിൽ പ്രവാസിയുടെ പഴ്സ് കവർന്നു; അറബ് വംശജനായ യുവാവ്...

Read More >>
ഹജ്ജ് തീർഥാടനത്തിന് തുടക്കം; ആദ്യദിനം സൗദിയിലെത്തിയത് 30 വിമാനങ്ങൾ

Apr 19, 2026 03:24 PM

ഹജ്ജ് തീർഥാടനത്തിന് തുടക്കം; ആദ്യദിനം സൗദിയിലെത്തിയത് 30 വിമാനങ്ങൾ

ഹജ്ജ് തീർഥാടനത്തിന് ആദ്യദിനം സൗദിയിലെത്തിയത് 30...

Read More >>
Top Stories










News Roundup






Entertainment News