ഹൃദയാഘാതം മൂലം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

ഹൃദയാഘാതം മൂലം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു
Apr 11, 2026 03:11 PM | By Anusree vc

റിയാദ്: (gcc.truevisionnews.com) എട്ടു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കവെ മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം നിലമ്പൂർ കുഴിമണ്ണ പുളിയങ്കോട് സ്വദേശി ഹംസ (67) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ ഏറെ വൈകിയും ഉറക്കമുണരാത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്ന സഹോദരൻ പൊലീസിനെയും റെഡ് ക്രെസന്റിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.

റെഡ് ക്രെസൻറ്​ ആംബുലൻസ് എത്തി പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിലെ അൽ ഖുറൈജി പേപ്പർ ഇൻഡസ്ട്രീസ് ഫാക്ടറിയിൽ ജീവനക്കാരനായിരുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ പ്രതിസന്ധികൾ കാരണം താമസരേഖ (ഇഖാമ) പുതുക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ എട്ടു വർഷമായി ഇദ്ദേഹത്തിന് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല.

ഒടുവിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രേഖകൾ ശരിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് മരണം സംഭവിച്ചത്. റിയാദിൽ സഹോദരനൊപ്പമായിരുന്നു താമസം. പരേതരായ മുഹമ്മദി​െൻറയും സൈനബയുടെയും മകനാണ്. റുബീനയാണ് ഭാര്യ. മക്കൾ: ഫസീല, ജസീല, ഫാത്തിമ ഷഹന.

മൃതദേഹം റിയാദ്​ തഖസ്സുസിയിലെ സുലൈമാൻ ഹബീബ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഉമർ അമാനത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, സമദ് ചുങ്കത്തറ, ഷംസു വടപുരം എന്നിവരും സഹോദരൻ അബ്​ദുൽ കരീമും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


Expatriate Malayali dies in Riyadh due to heart attack

Next TV

Related Stories
ബഹ്‌റൈനിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

Apr 11, 2026 04:28 PM

ബഹ്‌റൈനിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

ബഹ്‌റൈനിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക്...

Read More >>
പശ്ചിമേഷ്യയിലെ സംഘർഷം; വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ച് ശൈഖ് അബ്ദുള്ള ബിൻ സായിദ്

Apr 11, 2026 04:28 PM

പശ്ചിമേഷ്യയിലെ സംഘർഷം; വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ച് ശൈഖ് അബ്ദുള്ള ബിൻ സായിദ്

പശ്ചിമേഷ്യയിലെ സംഘർഷം; വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ച് ശൈഖ് അബ്ദുള്ള ബിൻ...

Read More >>
ഒമാനിൽ ലഹരിക്കടത്ത്; മൂന്ന് ഏഷ്യൻ പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു

Apr 11, 2026 03:19 PM

ഒമാനിൽ ലഹരിക്കടത്ത്; മൂന്ന് ഏഷ്യൻ പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു

ഒമാനിൽ ലഹരിക്കടത്ത്; മൂന്ന് ഏഷ്യൻ പൗരന്മാരെ പോലീസ് അറസ്റ്റ്...

Read More >>
പ്രൊഫഷണൽ ഡ്രൈവർ കാർഡിന് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി അറേബ്യ

Apr 11, 2026 03:15 PM

പ്രൊഫഷണൽ ഡ്രൈവർ കാർഡിന് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി അറേബ്യ

പ്രൊഫഷണൽ ഡ്രൈവർ കാർഡിന് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി...

Read More >>
സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന പ്രവാസി നഴ്സ് മരിച്ചു

Apr 11, 2026 02:55 PM

സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന പ്രവാസി നഴ്സ് മരിച്ചു

സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന പ്രവാസി നഴ്സ്...

Read More >>
Top Stories










News Roundup






Entertainment News