അബൂദബി: (https://truevisionnews.com/) ഇന്‍ഷുറന്‍സില്ലാത്ത വാഹനം മറ്റൊരു കാറിലിടിച്ച സംഭവത്തിൽ യുവാവിനോട് 28,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. അപകടത്തില്‍ കാറിന് തകരാര്‍ സംഭവിച്ചതോടെ യുവതി നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
നഷ്ടപരിഹാരത്തുകക്ക് പുറമെ പ്രതിക്കെതിരെ 8000 ദിര്‍ഹം പിഴയും കോടതി ചുമത്തിയിട്ടുണ്ട്. നിരുത്തരവാദപരമായ ഡ്രൈവിങിനും ജാഗ്രതക്കുറവിനും ഇന്‍ഷുറന്‍സില്ലാത്ത വാഹനമോടിച്ചതിനുമാണ് പിഴ ചുമത്തിയത്.
വാഹനത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ 23,000 ദിര്‍ഹം ചെലവുവരുമെന്ന് വര്‍ക് ഷോപ്പ് എസ്റ്റിമേറ്റ് പരാതിക്കാരി കോടതിയിൽ ഹാജരാക്കി. അബൂദബി ട്രാഫിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ അപകടത്തിന് ഉത്തരവാദി പ്രതിയായ ഡ്രൈവറാണെന്നു കണ്ടെത്തിയിരുന്നു.
Man hit by uninsured vehicle; awarded Dh28,000 in compensation

































