പള്ളികൾ അടക്കുന്നു; ദുബായിലെ കത്തോലിക്ക പള്ളികളിൽ കുർബാനകൾക്ക് താൽക്കാലിക വിലക്ക്

പള്ളികൾ അടക്കുന്നു; ദുബായിലെ കത്തോലിക്ക പള്ളികളിൽ കുർബാനകൾക്ക് താൽക്കാലിക വിലക്ക്
Apr 5, 2026 09:09 AM | By Krishnapriya S R

ദുബൈ: (gcc.truevisionnews.com) നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ദുബായിലെ കത്തോലിക്ക പള്ളികളിൽ കുർബാനകളും മറ്റ് തിരുകർമ്മങ്ങളും താൽക്കാലികമായി നിർത്തിവെച്ചു. ഊദ് മേത്തയിലെ സെന്റ് മേരീസ് ചർച്ച്, ജബൽ അലിയിലെ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ചർച്ച് എന്നിവടങ്ങളിലാണ് ഏപ്രിൽ മൂന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

സുരക്ഷയും സമൂഹത്തിന്റെ പൊതുവായ ക്ഷേമവും മുൻനിർത്തി വിശ്വാസികൾ പള്ളി സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. സർക്കാർ നിർദേശപ്രകാരമാണ് പള്ളി അടച്ചിടുന്നതെന്നും കുർബാനകളുടെ തത്സമയ സംപ്രേഷണം ഉണ്ടാവില്ലെന്നും സെന്റ് ഫ്രാൻസിസ് അസീസി ചർച്ച് വെബ്സൈറ്റിലൂടെ അറിയിച്ചു.

സമാനമായ അറിയിപ്പ് സോഷ്യൽ മീഡിയ വഴി സെന്റ് മേരീസ് ചർച്ചും പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ നിയന്ത്രണങ്ങൾക്കിടയിലും ദുഃഖവെള്ളി ശുശ്രൂഷകൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. അതേസമയം, അബുദാബി, ഷാർജ തുടങ്ങിയ മറ്റ് എമിറേറ്റുകളിലെ പള്ളികളിൽ നിലവിൽ മാറ്റങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഗൾഫ് മേഖലയിലെ പള്ളികളുടെ ഭരണചുമതലയുള്ള അപ്പോസ്തലിക് വികാരിയേറ്റ് ഓഫ് സതേൺ അറേബ്യ (AVOSA) വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ദുബായിലെ പള്ളികളിൽ കർശന നിയന്ത്രണം തുടരും.

Content Highlight: Masses banned in Catholic churches in Dubai

Next TV

Related Stories
ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനിടെ കണ്ണൂർ സ്വദേശിനി മനാമയിൽ മരിച്ചു

May 31, 2026 11:27 AM

ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനിടെ കണ്ണൂർ സ്വദേശിനി മനാമയിൽ മരിച്ചു

ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനിടെ കണ്ണൂർ സ്വദേശിനി മനാമയിൽ മരിച്ചു...

Read More >>
ശാസ്ത്രലോകം കാത്തിരുന്ന ആ അപൂർവ നിമിഷം; കുവൈത്ത് ആകാശത്ത് ഇന്ന് വിസ്മയമൊരുക്കി 'ബ്ലൂ മൈക്രോമൂൺ'

May 31, 2026 10:40 AM

ശാസ്ത്രലോകം കാത്തിരുന്ന ആ അപൂർവ നിമിഷം; കുവൈത്ത് ആകാശത്ത് ഇന്ന് വിസ്മയമൊരുക്കി 'ബ്ലൂ മൈക്രോമൂൺ'

കുവൈത്തിന്റെ ആകാശത്ത് അപൂർവ്വമായൊരു ചാന്ദ്രവിസ്മയം ഇന്ന്...

Read More >>
ഹൃദയാഘാതം; സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി മരിച്ചു

May 31, 2026 08:54 AM

ഹൃദയാഘാതം; സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി മരിച്ചു

സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി...

Read More >>
Top Stories










News Roundup