---
title: "ദുബായിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് നിർദ്ദേശവുമായി അധികൃതർ"
english_title: "Traffic restrictions in Dubai from tomorrow Authorities issue instructions to travelers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351571/traffic-restrictions-in-dubai-from-tomorrow-authorities-issue-instructions-to-travelers"
published_at: "2026-04-04T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0fb69acb72_traficc_dubai.jpg"
keywords: []
---

# ദുബായിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് നിർദ്ദേശവുമായി അധികൃതർ

> **Lead Summary:** **ദുബായ്: [** ദുബായിലെ വിവിധയിടങ്ങളിൽ നടക്കുന്ന റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ആഴ്ച താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. പ്രധാന പാതകളായ അൽ ഖലീജ് സ്ട്രീറ്റിലും ഹെസ്സ സ്ട്രീറ്റിലുമാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

## Article Content

**ദുബായ്: [** ദുബായിലെ വിവിധയിടങ്ങളിൽ നടക്കുന്ന റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ആഴ്ച താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. പ്രധാന പാതകളായ അൽ ഖലീജ് സ്ട്രീറ്റിലും ഹെസ്സ സ്ട്രീറ്റിലുമാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

അൽ ഖലീജ് സ്ട്രീറ്റ് കെയ്‌റോ സ്ട്രീറ്റ് റൗണ്ട് എബൗട്ടിനും അൽ വഹീദ സ്ട്രീറ്റ് റൗണ്ട് എബൗട്ടിനും ഇടയിൽ (അൽ മംസാർ ഭാഗത്തേക്ക്) നിയന്ത്രണമുണ്ടാകും. ഏപ്രിൽ 5 ഞായറാഴ്ച അർധരാത്രി 12 മണി മുതൽ ഏപ്രിൽ 6 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെയാണ് ഈ മാറ്റം.

ഹെസ്സ സ്ട്രീറ്റും ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റും സംഗമിക്കുന്ന ഇന്റർസെക്ഷനിൽ വികസന പ്രവർത്തനങ്ങൾക്കായി ഗതാഗതം വഴിതിരിച്ചുവിടും. ഏപ്രിൽ 4 ശനിയാഴ്ച രാത്രി 11 മണിക്ക് ആരംഭിക്കുന്ന നിയന്ത്രണം ഏപ്രിൽ 6 തിങ്കളാഴ്ച രാവിലെ 8 മണി വരെ തുടരും.

തിരക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ റോഡിലെ ദിശാസൂചകങ്ങൾ കൃത്യമായി പാലിക്കണം. അൽ അസായേൽ സ്ട്രീറ്റ്, അൽ സുഫൂഹ് സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ് എന്നീ ബദൽ പാതകൾ ഉപയോഗിക്കാൻ ആർടിഎ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351571/traffic-restrictions-in-dubai-from-tomorrow-authorities-issue-instructions-to-travelers)