റിയാദിൽ വൻ ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തി; 33 ഡ്രോണുകൾ തകർത്തു

റിയാദിൽ വൻ ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തി; 33 ഡ്രോണുകൾ തകർത്തു
Mar 8, 2026 04:38 PM | By Susmitha Surendran

റിയാദ്: (https://gcc.truevisionnews.com/) സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ നയതന്ത്ര മേഖലയും (ഡിപ്ലോമാറ്റിക് ക്വാർട്ടർ) എണ്ണപ്പാടങ്ങളും ലക്ഷ്യമിട്ട് നടത്തിയ വൻ ഡ്രോൺ ആക്രമണ ശ്രമങ്ങൾ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. ആകെ 33 ഡ്രോണുകൾ വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടർ ലക്ഷ്യമിട്ടു വന്ന ഡ്രോൺ തകർത്തതായി പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ആക്രമണ ശ്രമത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റിയാദിന്റെ കിഴക്കൻ മേഖലയിൽ നിന്ന് 18 ഡ്രോണുകളും വ്യോമാതിർത്തിക്കുള്ളിൽ കടന്ന 8 ഡ്രോണുകളും തകർത്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷ്യമിട്ടെത്തിയ മറ്റ് 6 ഡ്രോണുകളും വെടിവെച്ചിട്ടു.

റുബുൽ ഖാലി മേഖലയിലൂടെ ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടു നീങ്ങിയ ഡ്രോണും സൈന്യം തകർത്തു. ശനിയാഴ്ച അൽഖർജിലെ അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമിട്ടു തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സേന തകർത്തിരുന്നു. മറ്റൊരു മിസൈൽ ജനവാസമില്ലാത്ത മേഖലയിൽ പതിച്ചതായും മന്ത്രാലയം സ്ഥിരീകരിച്ചു. സൗദിയുടെ ആഭ്യന്തര സുരക്ഷയും സാമ്പത്തിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ഇത്തരം പ്രകോപനങ്ങളെ ശക്തമായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Major drone attack attempt foiled in Riyadh; 33 drones destroyed

Next TV

Related Stories
കുവൈത്തിൽ വാഹനാപകടം; ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Mar 9, 2026 11:19 PM

കുവൈത്തിൽ വാഹനാപകടം; ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വാഹനാപകടം; ഇന്ത്യൻ വിദ്യാർത്ഥിക്ക്...

Read More >>
വലിയ ആശ്വാസം; ബഹ്‌റൈനിൽ ടൂറിസ്റ്റ് വിസയിൽ എത്തിയ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ അടിയന്തര സഹായം

Mar 9, 2026 05:29 PM

വലിയ ആശ്വാസം; ബഹ്‌റൈനിൽ ടൂറിസ്റ്റ് വിസയിൽ എത്തിയ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ അടിയന്തര സഹായം

ബഹ്‌റൈനിൽ ടൂറിസ്റ്റ് വിസയിൽ എത്തിയ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ അടിയന്തര...

Read More >>
സൗദിയിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം; റിയാദ് എംബസി പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി

Mar 9, 2026 05:21 PM

സൗദിയിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം; റിയാദ് എംബസി പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി

സൗദിയിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം, റിയാദ് എംബസി പുതിയ നിർദ്ദേശങ്ങൾ...

Read More >>
കുവൈത്ത് സുബിയ പവർ പ്ലാന്റിൽ തീപിടിത്തം, വൈദ്യുതി-ജല വിതരണം സാധാരണ നിലയിൽ

Mar 9, 2026 05:12 PM

കുവൈത്ത് സുബിയ പവർ പ്ലാന്റിൽ തീപിടിത്തം, വൈദ്യുതി-ജല വിതരണം സാധാരണ നിലയിൽ

കുവൈത്തിലെ സുബിയ പവർ പ്ലാന്റിൽ തീപിടിത്തം, വൈദ്യുതി-ജല വിതരണം സാധാരണ...

Read More >>
താമസസ്ഥലത്ത് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

Mar 9, 2026 03:38 PM

താമസസ്ഥലത്ത് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

താമസസ്ഥലത്ത് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി റിയാദിൽ...

Read More >>
അത്യാഹിത മുന്നറിയിപ്പുകൾ അവഗണിക്കരുത്; ജാഗ്രതാ നിർദ്ദേശങ്ങളുമായി സൗദി സിവിൽ ഡിഫൻസ്

Mar 9, 2026 01:49 PM

അത്യാഹിത മുന്നറിയിപ്പുകൾ അവഗണിക്കരുത്; ജാഗ്രതാ നിർദ്ദേശങ്ങളുമായി സൗദി സിവിൽ ഡിഫൻസ്

അത്യാഹിത മുന്നറിയിപ്പുകൾ അവഗണിക്കരുത്, ജാഗ്രതാ നിർദ്ദേശങ്ങളുമായി സൗദി സിവിൽ...

Read More >>
Top Stories

News Roundup