---
title: "പ്രസംഗവും പ്രവൃത്തിയും രണ്ട്.....! 'ഇറാൻ വാക്ക് പാലിക്കുന്നില്ല, പ്രത്യാഘാതം ഗുരുതരമായിരിക്കും'; ആക്രമണം തുടരുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ"
english_title: "saudi arabia condemns reprehensible iranian attacks against the country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346585/saudi-arabia-condemns-reprehensible-iranian-attacks-against-the-country"
published_at: "2026-03-09T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae7d6395f55_saudhi_iran.jpg"
keywords: []
---

# പ്രസംഗവും പ്രവൃത്തിയും രണ്ട്.....! 'ഇറാൻ വാക്ക് പാലിക്കുന്നില്ല, പ്രത്യാഘാതം ഗുരുതരമായിരിക്കും'; ആക്രമണം തുടരുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ

> **Lead Summary:** **റിയാദ്: [** ഇറാൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുകയാണെന്നും സൗദി അറേബ്യ വ്യക്തമാക്കി. വിമാനത്താവളങ്ങൾക്കും എണ്ണ നിലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

## Article Content

**റിയാദ്: [** ഇറാൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുകയാണെന്നും സൗദി അറേബ്യ വ്യക്തമാക്കി. വിമാനത്താവളങ്ങൾക്കും എണ്ണ നിലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

സൗദി അറേബ്യയ്ക്കും ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങൾക്കും മറ്റ് അറബ്-ഇസ്‌ലാമിക് സൗഹൃദ രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇത്തരത്തിലുള്ള നടപടികൾ ഒരു തരത്തിലും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ല.

രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കുന്നതിനും ആക്രമിക്ക് ഉചിതമായ മറുപടി നൽകുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ്ണ അവകാശം തങ്ങൾക്കുണ്ടെന്നും മന്ത്രാലയം ആവർത്തിച്ചു.

 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346585/saudi-arabia-condemns-reprehensible-iranian-attacks-against-the-country)