ആക്രമണശ്രമം തകർത്ത് യുഎഇ; ജാഗ്രതയുടെ ഭാഗമായി ബഹ്റൈനിൽ തറാവീഹ് 25 മിനിറ്റാക്കി

ആക്രമണശ്രമം തകർത്ത് യുഎഇ; ജാഗ്രതയുടെ ഭാഗമായി ബഹ്റൈനിൽ തറാവീഹ് 25 മിനിറ്റാക്കി
Mar 2, 2026 04:43 PM | By Roshni Kunhikrishnan

അബുദാബി:( gcc.truevisionnews.com ) യുഎഇ ലക്ഷ്യമിട്ടുണ്ടായ ഡ്രോൺ ആക്രമണ ശ്രമം പ്രതിരോധ സേന വിജയകരമായി തടഞ്ഞു. ആക്രമണത്തിനിടെ തകർക്കപ്പെട്ട ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് അബുദാബിയിലെ ഒരു ഗോഡൗണിനും വ്യാപാര കേന്ദ്രത്തിനും നിസാര നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നും പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. റാസൽ ഖൈമയിലെ അൽ ഹംറ വില്ലേജിന് സമീപവും ഡ്രോൺ തകർന്നു വീണതായി റിപ്പോർട്ടുകളുണ്ട്.

മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബഹറൈനിലെ പള്ളികളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സുന്നി എൻഡോവ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉത്തരവ് പ്രകാരം തറാവീഹ് നമസ്കാരം 25 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം.

ഇശാ നമസ്കാരം ബാങ്ക് വിളിച്ച് 10 മിനിറ്റിനുള്ളിൽ ആരംഭിക്കണമെന്നും നിർദ്ദേശമുണ്ട്. നിലവിലെ സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും യുഎഇ അധികൃതർ വ്യക്തമാക്കി.

UAE foils attack attempt; Taraweeh prayer in Bahrain reduced to 25 minutes as a precaution

Next TV

Related Stories
അമേരിക്കയ്ക്ക് തിരിച്ചടി; മൂന്ന് F15 യുദ്ധവിമാനങ്ങൾ കുവൈത്ത് അബദ്ധത്തിൽ വെടിവച്ചുവീഴ്ത്തിയത് യുഎസ് സൈന്യം

Mar 2, 2026 05:59 PM

അമേരിക്കയ്ക്ക് തിരിച്ചടി; മൂന്ന് F15 യുദ്ധവിമാനങ്ങൾ കുവൈത്ത് അബദ്ധത്തിൽ വെടിവച്ചുവീഴ്ത്തിയത് യുഎസ് സൈന്യം

മൂന്ന് F15 യുദ്ധവിമാനങ്ങൾ കുവൈത്ത് അബദ്ധത്തിൽ വെടിവച്ചുവീഴ്ത്തിയത് യുഎസ്...

Read More >>
പ്രവാസികൾക്ക് ആശങ്ക വേണ്ട, ജാഗ്രത തുടരണം; റിയാദിൽ സാമൂഹിക പ്രവർത്തകരുടെ യോഗം വിളിച്ച് ഇന്ത്യൻ എംബസി

Mar 2, 2026 05:39 PM

പ്രവാസികൾക്ക് ആശങ്ക വേണ്ട, ജാഗ്രത തുടരണം; റിയാദിൽ സാമൂഹിക പ്രവർത്തകരുടെ യോഗം വിളിച്ച് ഇന്ത്യൻ എംബസി

പ്രവാസികൾക്ക് ആശങ്ക വേണ്ട, ജാഗ്രത തുടരണം, റിയാദിൽ സാമൂഹിക പ്രവർത്തകരുടെ യോഗം വിളിച്ച് ഇന്ത്യൻ...

Read More >>
ഇറാൻ ഡ്രോൺ ആക്രമണം; ഗൾഫിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിച്ചു, ഏഴ്  പേർക്ക് പരിക്ക്

Mar 2, 2026 05:06 PM

ഇറാൻ ഡ്രോൺ ആക്രമണം; ഗൾഫിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

ഇറാൻ ഡ്രോൺ ആക്രമണം, ഗൾഫിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിച്ചു, ഏഴ് പേർക്ക്...

Read More >>
യുദ്ധ സാഹചര്യം: സൗദിയിലുള്ള ജിസിസി പൗരന്മാർക്ക്​ സൗജന്യ കോൾ സൗകര്യവുമായി എസ്​.ടി.സി

Mar 2, 2026 04:38 PM

യുദ്ധ സാഹചര്യം: സൗദിയിലുള്ള ജിസിസി പൗരന്മാർക്ക്​ സൗജന്യ കോൾ സൗകര്യവുമായി എസ്​.ടി.സി

യുദ്ധ സാഹചര്യം, സൗദിയിലുള്ള ജിസിസി പൗരന്മാർക്ക്​ സൗജന്യ കോൾ സൗകര്യവുമായി...

Read More >>
സൗദി അരാംകോയ്ക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം; ആഗോള എണ്ണവിപണി തകർച്ചയിലേക്ക്

Mar 2, 2026 03:06 PM

സൗദി അരാംകോയ്ക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം; ആഗോള എണ്ണവിപണി തകർച്ചയിലേക്ക്

സൗദി അരാംകോയ്ക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം, ആഗോള എണ്ണവിപണി...

Read More >>
Top Stories

News Roundup