ഗൾഫിൽ യുദ്ധഭീതി; കുവൈത്തിലും ബഹ്റൈനിലും അതീവ ജാഗ്രതാ നിർദ്ദേശം, ഹോട്ടലുകൾ ഒഴിയാൻ ഉത്തരവ്

ഗൾഫിൽ യുദ്ധഭീതി; കുവൈത്തിലും ബഹ്റൈനിലും അതീവ ജാഗ്രതാ നിർദ്ദേശം, ഹോട്ടലുകൾ ഒഴിയാൻ ഉത്തരവ്
Mar 2, 2026 02:39 PM | By Krishnapriya S R

കുവൈത്ത് സിറ്റി: (gcc.truevisionnews.com) ഗൾഫ് മേഖലയിൽ യുദ്ധപ്രതീതി പടർത്തി ഇറാൻ്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, കുവൈത്തിലെയും ബഹ്റൈനിലെയും അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി അതീവ ജാഗ്രതാ നിർദ്ദേശം നൽകി.

കുവൈത്തിൽ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ എംബസി പരിസരത്തേക്ക് വരുന്നത് ഒഴിവാക്കണമെന്നും വീടുകൾക്കുള്ളിൽ സുരക്ഷിത സ്ഥാനങ്ങളിൽ കഴിയണമെന്നും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബഹ്റൈനിലെ മനാമയിലുള്ള ഹോട്ടലുകളിൽ നിന്ന് അമേരിക്കൻ പൗരന്മാരോട് അടിയന്തരമായി ഒഴിയാൻ നിർദ്ദേശിച്ച എംബസി, വ്യക്തിഗത സുരക്ഷാ പദ്ധതികൾ പുനഃപരിശോധിക്കാനും ജാഗ്രത പാലിക്കാനും അറിയിച്ചു.

അതിനിടെ, കുവൈത്തിൽ ഇന്ന് രാവിലെ നിരവധി യുഎസ് സൈനിക വിമാനങ്ങൾ അപകടത്തിൽപ്പെട്ടതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ക്രൂ അംഗങ്ങളെയും സുരക്ഷിതമായി ഒഴിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

എന്നാൽ, കുവൈത്തിന് മുകളിൽ യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. കുവൈത്തിലെ അഹ്മദി റിഫൈനറി, യുഎഇയിലെ ആമസോൺ ഡാറ്റാ സെന്റർ എന്നിവിടങ്ങളിൽ ആക്രമണങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

ദുബായ് ഉൾപ്പെടെയുള്ള ജിസിസിയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ലക്ഷ്യമിട്ട് ഇന്നും ഇറാന്റെ ഡ്രോണുകൾ എത്തിയതോടെ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. ബഹ്റൈനിൽ മിസൈൽ അവശിഷ്ടം പതിച്ച് ഒരാൾ കൊല്ലപ്പെട്ടതായും വിവരമുണ്ട്.

ഇറാന്റെ പ്രകോപനം തുടർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ജിസിസി കൗൺസിൽ മുന്നറിയിപ്പ് നൽകി.

Embassies in Kuwait and Bahrain issue warnings

Next TV

Related Stories
സൗദി അരാംകോയ്ക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം; ആഗോള എണ്ണവിപണി തകർച്ചയിലേക്ക്

Mar 2, 2026 03:06 PM

സൗദി അരാംകോയ്ക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം; ആഗോള എണ്ണവിപണി തകർച്ചയിലേക്ക്

സൗദി അരാംകോയ്ക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം, ആഗോള എണ്ണവിപണി...

Read More >>
യു.എ.ഇയിൽ അതീവ ജാഗ്രത; പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു; ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ നിർദ്ദേശം

Mar 2, 2026 02:54 PM

യു.എ.ഇയിൽ അതീവ ജാഗ്രത; പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു; ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ നിർദ്ദേശം

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു; ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ...

Read More >>
പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

Mar 2, 2026 02:39 PM

പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

പ്രവാസി മലയാളി നാട്ടിൽ...

Read More >>
സംഘർഷാവസ്ഥ; മസ്‌കത്ത് മുസന്ദത്തിൽ സ്കൂളുകൾ ഓൺലൈനിൽ

Mar 2, 2026 12:44 PM

സംഘർഷാവസ്ഥ; മസ്‌കത്ത് മുസന്ദത്തിൽ സ്കൂളുകൾ ഓൺലൈനിൽ

സംഘർഷാവസ്ഥ, മസ്‌കത്ത് മുസന്ദത്തിൽ സ്കൂളുകൾ...

Read More >>
 വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാൻ; കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണു

Mar 2, 2026 11:41 AM

വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാൻ; കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണു

വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാൻ, കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന്...

Read More >>
Top Stories










News Roundup






Entertainment News