നിയമവിരുദ്ധമായ രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ബഹ്‌റൈനിൽ രണ്ടുപേർ അറസ്റ്റിൽ

നിയമവിരുദ്ധമായ രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ബഹ്‌റൈനിൽ രണ്ടുപേർ അറസ്റ്റിൽ
Mar 2, 2026 11:33 AM | By VIPIN P V

മനാമ: (gcc.truevisionnews.com) രാജ്യത്ത് ഇറാൻ നടത്തുന്ന ആക്രമണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും ലൈവ് സ്ട്രീം ചെയ്യുകയും ക്ലിപ്പുകളായി പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് പേരെ ബഹ്‌റൈൻ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായ രീതിയിൽ ഇത്തരം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനാണ് നടപടി.

നിയമലംഘനം നടത്തിയ 27ഉം 37ഉം വയസ്സുള്ള രണ്ട് പേരെയാണ് സൈബർ ക്രൈം വിഭാഗം പിടികൂടിയത്. ഔദ്യോഗിക അനുമതിയില്ലാതെ ഇത്തരം ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് അധികൃതർ വ്യക്തമാക്കി. പൊതുസുരക്ഷയെയും ക്രമസമാധാനത്തെയും ബാധിക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് ആഭ്യന്തര മന്ത്രാലയം കർശനമായി നിർദ്ദേശിച്ചു.

പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത ദൃശ്യങ്ങളോ പ്രചരിപ്പിക്കുന്നത് നിയമനടപടികൾക്ക് കാരണമാകുമെന്ന് ഓർമ്മിപ്പിക്കുന്നു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക.

Two arrested in Bahrain for illegally distributing footage

Next TV

Related Stories
സംഘർഷാവസ്ഥ; മസ്‌കത്ത് മുസന്ദത്തിൽ സ്കൂളുകൾ ഓൺലൈനിൽ

Mar 2, 2026 12:44 PM

സംഘർഷാവസ്ഥ; മസ്‌കത്ത് മുസന്ദത്തിൽ സ്കൂളുകൾ ഓൺലൈനിൽ

സംഘർഷാവസ്ഥ, മസ്‌കത്ത് മുസന്ദത്തിൽ സ്കൂളുകൾ...

Read More >>
 വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാൻ; കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണു

Mar 2, 2026 11:41 AM

വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാൻ; കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണു

വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാൻ, കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന്...

Read More >>
ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു

Mar 2, 2026 11:28 AM

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു

ഗൾഫിലെ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകൾ...

Read More >>
വ്യാപാര കേന്ദ്രങ്ങളെ തകർക്കാൻ ഇറാൻ; ബഹ്‌റൈനിൽ മിസൈൽ ആക്രമണം;  സൽമാൻ തുറമുഖത്ത് വൻ തീപിടിത്തം

Mar 2, 2026 06:06 AM

വ്യാപാര കേന്ദ്രങ്ങളെ തകർക്കാൻ ഇറാൻ; ബഹ്‌റൈനിൽ മിസൈൽ ആക്രമണം; സൽമാൻ തുറമുഖത്ത് വൻ തീപിടിത്തം

വ്യാപാര കേന്ദ്രങ്ങളെ തകർക്കാൻ ഇറാൻ; ബഹ്‌റൈനിൽ മിസൈൽ ആക്രമണം...

Read More >>
Top Stories

News Roundup

Entertainment News