ദുബായ്:(gcc.truevisionnews.com) യാത്രാസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി എമിറേറ്റ്‌സ് എയർലൈൻസ് വലിയ രീതിയിലുള്ള നവീകരണത്തിനൊരുങ്ങുന്നു. 2026 അവസാനത്തോടെ 99 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സേവനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. നവീകരിച്ച ആദ്യ A380 വിമാനം ഏപ്രിൽ 14-ന് സർവീസ് ആരംഭിക്കും.
നവംബറോടെ 15 ഓളം A380 വിമാനങ്ങൾ ത്രീ-ക്ലാസ് ലേഔട്ടിലേക്ക് മാറ്റും. ഇക്കണോമി ക്ലാസിലെ ശേഷി നിലനിർത്തിക്കൊണ്ടുതന്നെ പ്രീമിയം സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനാണ് പദ്ധതി. 76 ബിസിനസ് ക്ലാസ് സീറ്റുകൾ, 56 പ്രീമിയം ഇക്കണോമി സീറ്റുകൾ, 437 ഇക്കണോമി സീറ്റുകൾ എന്നിങ്ങനെയാണ് പുതിയ ക്രമീകരണം.
Emirates to provide better facilities to passengers

































