മസ്‌കത്ത്:( gcc.truevisionnews.com ) ഒമാനില്‍ ഇന്നും നാളെയും വ്യത്യസ്ത തീവ്രതയില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ (സിഎഎ) കാലാവസ്ഥാ പ്രവചനം.
ഒമാന്‍ കടലിനെയും അറബിക്കടലിനെയും അഭിമുഖീകരിക്കുന്ന തീരദേശ ഗവര്‍ണറേറ്റുകളെയും കാലാവസ്ഥാ മാറ്റം ബാധിക്കുമെന്നും വടക്കന്‍ ശര്‍ഖിയ, ദാഖിലിയ ഗവര്‍ണറേറ്റുകളുടെ ചില ഭാഗങ്ങളിലേക്ക് മഴ വ്യാപിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വാദികളില്‍ ജലമൊഴുക്കിന് കാരണമാകുമെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Rain likely in Oman today and tomorrow

































