യുഎഇ: (gcc.truevisionnews.com) നിറമരുതൂർ കുമാരൻപടി പിലാക്കൽ സക്കീർ (38) യുഎഇയിൽ ഉമ്മുൽഖുവൈനിൽ വാഹനാപകടത്തിൽ മരിച്ചു. ന്യൂ സനായയിൽ ജോലി കഴിഞ്ഞു താമസസ്ഥലത്തേക്കു പോകുന്ന വഴി കഴിഞ്ഞ ദിവസം രാത്രി 11നാണ് അപകടം. മെഡിക്കൽ സെന്റർ ജീവനക്കാരനാണ്. പിലാക്കൽ സെയ്താലി–ഖൗജ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മ. മക്കൾ: ഫാത്തിമ തസ്നി, ഫാത്തിമ നുസ്രി, ഫാത്തിമ നസ്‌ല
A Malayali youth died in a car accident while returning to his residence after work in the UAE

































