ദുബായ്: (gcc.truevisionnews.com) യുഎഇയിൽ ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ആഗോള ക്രൂഡ് ഓയിൽ വിലയിലെ വർധനവ് പ്രതിഫലിച്ചുകൊണ്ട് ഒക്ടോബർ 1 മുതൽ രാജ്യത്തെ പെട്രോൾ, ഡീസൽ വിലകളിൽ വർധനവുണ്ടാകും.
യുഎഇയിലെ ഇന്ധനവില നിർണയ കമ്മിറ്റിയാണ് പുതിയ നിരക്കുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സെപ്റ്റംബറിലെ നിരക്കുകളേക്കാൾ ലിറ്ററിന് ഏഴ് മുതൽ ഒൻപത് ഫിൽസ് വരെയാണ് വർധനവ് വന്നിരിക്കുന്നത്.
പുതിയ നിരക്കുകൾ
∙ (ഒക്ടോബർ 1 മുതൽ) സൂപ്പർ 98 പെട്രോൾ 2.77ദിർഹം. ഈ മാസം(സെപ്റ്റംബർ) ഇത് 2.70 ദിർഹമാണ്. അതായത് 7 ഫിൽസ് വർധന.
∙ സ്പെഷൽ 95 ലിറ്ററിന് 2.66 ദിർഹം(2.58. എട്ട് ഫിൽസ് വർധന).
∙ ഇ-പ്ലസ് 91 ന് 2.58 ദിർഹം. (2.51 ദിർഹം. വർധന-7 ഫിൽസ്) ഡീസൽ ലിറ്ററിന് 2.71 ദിർഹം. ഈ മാസം ഇത് 2.66 ദിർഹമാണ്. 5 ഫിൽസ് വർധന.
Fuel prices increase in UAE revised rates effective from tomorrow