Sep 21, 2025 02:28 PM

അബുദാബി: (gcc.truevisionnews.com) ഓൺലൈൻ യോഗങ്ങളിൽ സൈബർ തട്ടിപ്പുകാർ നുഴഞ്ഞുകയറി വിലപ്പെട്ട വിവരങ്ങളും രേഖകളും തട്ടിയെടുക്കാൻ സാധ്യതയുണ്ടെന്നു സൈബർസുരക്ഷാ കൗൺസിൽ. ഫലപ്രാപ്തിയുള്ള ആന്റിവൈറസ് സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചും ശക്തമായ പാസ്‌വേഡുകൾ നൽകിയും സ്വയം സുരക്ഷിതരാകണമെന്നും പറഞ്ഞു.

സുരക്ഷിതമല്ലാത്ത ഓൺലൈൻ യോഗങ്ങളും ലിങ്കുകളിൽ പ്രവേശിക്കുന്നതും തട്ടിപ്പുകാർക്ക് അവസരം നൽകലാണെന്നും പറഞ്ഞു. വ്യക്തികൾ അറിയാതെ രേഖകൾ മോഷ്ടിക്കപ്പെട്ടേക്കാമെന്നും മുന്നറിയിപ്പു നൽകി.

ഓൺലൈൻ യോഗങ്ങളിൽ പങ്കെടുക്കുന്നത് അഡ്മിന്റെ അനുമതിയോടെ മാത്രമാക്കുക, അക്ഷരവും അക്കങ്ങളും ചിഹ്നങ്ങളും ചേർത്ത് സുരക്ഷിത പാസ്‌വേഡുകൾ തയാറാക്കുക, അവ ഇടയ്ക്കിടെ മാറ്റുക, യോഗത്തിൽ പങ്കെടുക്കുന്നവരുടെ പേരുകൾ ഒത്തുനോക്കുക, പൊതുവായ ലിങ്കുകൾ ഉപയോഗിച്ചു യോഗം നടത്തുന്നത് ഒഴിവാക്കുക, ഓരോ യോഗത്തിനും പുതിയ ലിങ്ക് ഉണ്ടാക്കുക എന്നിവയാണു പ്രധാന നിർദേശങ്ങൾ.



Cyber ​​fraudsters infiltrate online meetings Cyber ​​Security Council warns

Next TV

Top Stories










News Roundup






//Truevisionall