യാത്രക്കാർക്ക് സന്തോഷവാർത്ത...! 365 ദിവസം കാലാവധിയുള്ള പുതിയ മെട്രോപാസ് പുറത്തിറക്കി ഖത്തർ റെയിൽ

യാത്രക്കാർക്ക് സന്തോഷവാർത്ത...! 365 ദിവസം കാലാവധിയുള്ള പുതിയ മെട്രോപാസ് പുറത്തിറക്കി ഖത്തർ റെയിൽ
Aug 20, 2025 05:20 PM | By Jain Rosviya

ദോഹ: (gcc.truevisionnews.com)യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഖത്തർ റെയിൽ. ദോഹ മെട്രോയിലും ലുസെയ്ൽ ട്രാമിലും യാത്ര ചെയ്യാൻ 365 ദിവസം കാലാവധിയുള്ള പുതിയ മെട്രോപാസ് പുറത്തിറക്കി. 990 റിയാൽ നിരക്കിൽ ലഭ്യമാകുന്ന ഈ വാർഷിക പാസ് ഉപയോഗിച്ച് ദോഹ മെട്രോയിലും ലുസൈൽ ട്രാമിലും ഒരു വർഷ കാലയളവിൽ പരിധിയില്ലാതെ യാത്ര ചെയ്യാം. ​കമ്പനിയുടെ ഏർലി ബേർഡ് പ്രമോഷന്റെ ഭാഗമായാണ് ഈ ഓഫർ.

ഖത്തറിലെ സ്കൂൾ സാമഗ്രികൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുമായി സഹകരിച്ച് ഖത്തർ റെയിൽ സംഘടിപ്പിക്കുന്ന രണ്ടാമത് 'ബാക്ക് ടു സ്കൂൾ' പരിപാടിയോടനുബന്ധിച്ചാണ് പുതിയ മെട്രോപാസ് പുറത്തിറക്കിയത്. ദോഹ ​മെട്രോയുടെ ഗോൾഡ് ലൈനിലെ സ്പോർട് സിറ്റി സ്റ്റേഷനിലാണ് സെപ്റ്റംബർ രണ്ടുവരെ തുടരുന്ന 'ബാക്ക് ടു സ്കൂൾ' പരിപാടി നടക്കുന്നത്. പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ രാത്രി എട്ട് വരെയും വാരാന്ത്യങ്ങളിൽ രാത്രി ഒമ്പത് വരെയുമാണ് 'ബാക്ക് ടു സ്കൂൾ ഇവന്റ്' നടക്കുക. ‌

ഇവന്‍റിലേക്ക് എത്തുന്ന സന്ദർശകർക്ക് പ്രത്യേക ഏർളി ബേർഡ് പ്രമോഷൻ ഓഫറിന്റെ ഭാഗമായി മെട്രോ പാസ് 20 ശതമാനം ഇളവോട് കൂടി നേരത്തെ ബുക്ക് ചെയ്യാം. ആഗസ്റ്റ് 31 വരെ പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് മാത്രമായിരിക്കും ഏർളി ബേർഡ് വൗച്ചറുകൾ ലഭിക്കുക. സെപ്റ്റംബർ ഒന്നിനും 30 നും ഇടയിൽ ഏതെങ്കിലും ദോഹ മെട്രോ ഗോൾഡ് ക്ലബ് ഓഫീസിൽ നിന്നോ ലുസെയ്ൽ ട്രാം ടിക്കറ്റിങ് ഓഫീസിൽ നിന്നോ ഒറിജിനൽ വൗച്ചർ കാണിച്ച് മെട്രോ പാസിൽ ഇളവ് നേടാം.

Qatar Rail launches 365 day Metropass

Next TV

Related Stories
ഹജ്ജ് തീർഥാടകയായ മലയാളി വയോധിക മദീനയിൽ മരിച്ചു

May 14, 2026 10:40 PM

ഹജ്ജ് തീർഥാടകയായ മലയാളി വയോധിക മദീനയിൽ മരിച്ചു

ഹജ്ജ് തീർഥാടകയായ മലയാളി വയോധിക മദീനയിൽ...

Read More >>
സൗദിയിൽ ഇടിമിന്നലേറ്റ് മരിച്ച  പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

May 14, 2026 10:38 PM

സൗദിയിൽ ഇടിമിന്നലേറ്റ് മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ജോലിസ്ഥലത്ത്​ വെച്ച്​ ഇടിമിന്നലേറ്റു , മരണം, മൃതദേഹം നാട്ടിലെത്തിച്ചു...

Read More >>
ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം;കപ്പൽ മുങ്ങി, 14 നാവികർ സുരക്ഷിതർ

May 14, 2026 04:07 PM

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം;കപ്പൽ മുങ്ങി, 14 നാവികർ സുരക്ഷിതർ

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം;കപ്പൽ മുങ്ങി, 14 നാവികർ...

Read More >>
കുവൈത്തിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ്  മരിച്ചു

May 14, 2026 08:51 AM

കുവൈത്തിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു

കുവൈത്തിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി...

Read More >>
ഖത്തറില്‍ രണ്ട് കുട്ടികൾ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു; ഖബറടക്കം ഇന്ന്

May 13, 2026 06:01 PM

ഖത്തറില്‍ രണ്ട് കുട്ടികൾ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു; ഖബറടക്കം ഇന്ന്

ഖത്തറില്‍ രണ്ട് കുട്ടികൾ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു, ഖബറടക്കം...

Read More >>
Top Stories

News Roundup