കുവൈത്തിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; മൂന്ന് പ്രവാസി തൊഴിലാളികൾക്ക് ദാരുണാന്ത്യം

  കുവൈത്തിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; മൂന്ന് പ്രവാസി തൊഴിലാളികൾക്ക് ദാരുണാന്ത്യം
Aug 5, 2025 05:27 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിലെ മിന അബ്ദുള്ളയിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ അപകടത്തില്‍ മൂന്ന് പ്രവാസി തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. സുരക്ഷ വിഭാഗങ്ങൾ നൽകിയ പ്രാഥമിക വിവരങ്ങൾ പ്രകാരം ടാങ്ക് ശുചീകരിക്കുന്നതിനായി തൊഴിലാളികൾ ചില രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നെന്നും അതിനിടെ ഉയർന്ന ചൂട് രാസപ്രതികരണത്തിന് ഇടയാകുകയും, അതിന്‍റെ ഫലമായാണ് പൊട്ടിത്തെറിയുണ്ടായതെന്നുമാണ് വ്യക്തമാകുന്നത്.

അപകട വിവരം ലഭിച്ച ഉടൻ തന്നെ സുരക്ഷാ സേന, ആംബുലൻസ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും, സംഭവത്തിന്‍റെ പശ്ചാത്തലം വിശദമായി വിലയിരുത്തുകയും ചെയ്തു.

അപകടത്തിന്‍റെ യഥാർത്ഥ കാരണം വ്യക്തമാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിരുന്നോയെന്ന് പരിശോധിക്കുന്നതിനും അന്വേഷണം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം മരിച്ച തൊഴിലാളികളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Three expatriate workers die in water tank explosion

Next TV

Related Stories
കനത്ത മഴയിൽ ഷാർജയിലുണ്ടായ വെള്ളക്കെട്ടിൽ വീണ് 12 വയസ്സുകാരൻ മുങ്ങിമരിച്ചു

Apr 2, 2026 09:36 PM

കനത്ത മഴയിൽ ഷാർജയിലുണ്ടായ വെള്ളക്കെട്ടിൽ വീണ് 12 വയസ്സുകാരൻ മുങ്ങിമരിച്ചു

കനത്ത മഴയിൽ ഷാർജയിലുണ്ടായ വെള്ളക്കെട്ടിൽ വീണ് 12 വയസ്സുകാരൻ...

Read More >>
മസ്‌തിഷ്‌കാഘാതം; തുടർ ചികിത്സക്കായി നാട്ടിലേക്‌ കൊണ്ടുപോയ നാദാപുരം സ്വദേശിയായ പ്രവാസി അന്തരിച്ചു

Apr 2, 2026 05:23 PM

മസ്‌തിഷ്‌കാഘാതം; തുടർ ചികിത്സക്കായി നാട്ടിലേക്‌ കൊണ്ടുപോയ നാദാപുരം സ്വദേശിയായ പ്രവാസി അന്തരിച്ചു

മസ്‌തിഷ്‌കാഘാതം, തുടർ ചികിത്സക്കായി നാട്ടിലേക്‌ കൊണ്ടുപോയ നാദാപുരം സ്വദേശിയായ പ്രവാസി...

Read More >>
സൗദിയിൽ കാറ്റിലും മഴയിലും ടെൻറ്​ തകർന്ന് വീണ് യുവാവ്  മരിച്ചു

Apr 2, 2026 02:45 PM

സൗദിയിൽ കാറ്റിലും മഴയിലും ടെൻറ്​ തകർന്ന് വീണ് യുവാവ് മരിച്ചു

സൗദിയിൽ കാറ്റിലും മഴയിലും ടെൻറ്​ തകർന്ന് വീണ് യുവാവ് ...

Read More >>
സൗദിയിൽ ഗാർഹിക തൊഴിൽ നിയമം മാറുന്നു; റിക്രൂട്ട്‌മെന്റ് ഇനി കൂടുതൽ സുതാര്യം, 'ഇസ്തിലാ' പ്ലാറ്റ്‌ഫോം വഴി പുതിയ പരിഷ്കാരങ്ങൾ

Apr 2, 2026 12:53 PM

സൗദിയിൽ ഗാർഹിക തൊഴിൽ നിയമം മാറുന്നു; റിക്രൂട്ട്‌മെന്റ് ഇനി കൂടുതൽ സുതാര്യം, 'ഇസ്തിലാ' പ്ലാറ്റ്‌ഫോം വഴി പുതിയ പരിഷ്കാരങ്ങൾ

സൗദിയിൽ ഗാർഹിക തൊഴിൽ നിയമം മാറുന്നു; റിക്രൂട്ട്‌മെന്റ് ഇനി കൂടുതൽ സുതാര്യം, 'ഇസ്തിലാ' പ്ലാറ്റ്‌ഫോം വഴി പുതിയ...

Read More >>
ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത് മന്ത്രിസഭ; ഇന്ത്യൻ തൊഴിലാളിയുടെ മരണം ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ ഗൗരവതരം

Apr 2, 2026 12:35 PM

ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത് മന്ത്രിസഭ; ഇന്ത്യൻ തൊഴിലാളിയുടെ മരണം ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ ഗൗരവതരം

ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത് മന്ത്രിസഭ; ഇന്ത്യൻ തൊഴിലാളിയുടെ മരണം ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ...

Read More >>
Top Stories

News Roundup