ഷാർജ: (gcc.truevisionnews.com)പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി ലിബിൻ എബ്രഹാം ജോസഫ് (32)ആണ് ഷാർജയിലെ ഹംരിയയിൽ മരിച്ചത്.
ഷാർജയിൽ തന്നെയുള്ള സ്റ്റീൽ ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: എബ്രഹാം ജോസഫ്. മാതാവ്: പരേതയായ ലീലാമ്മ. ഒരു സഹോദരിയുണ്ട്. തുടർ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Expatriate Malayali dies in UAE