Jul 5, 2025 02:26 PM

അബുദാബി: (gcc.truevisionnews.com) കുട്ടികൾക്ക് വേനൽക്കാല പഠനത്തിൽ ഇന്ന് മുതൽ എല്ലാ സ്കൂളുകൾക്കും വേനലവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കടുത്ത വേനൽച്ചൂട് കണക്കിലെടുത്തും അധ്യയന വർഷം പൂർത്തിയായതിനാലുമാണ് ഈ തീരുമാനം. ദുബായിലെ സ്കൂളുകളിൽ ഈ മാസം ആദ്യം തന്നെ അധ്യയനം അവസാനിപ്പിച്ചിരുന്നു.

വിദ്യാർഥികൾക്കും അധ്യാപകർക്കും ദീർഘമായ വിശ്രമം നൽകിക്കൊണ്ട് കടുത്ത വേനൽച്ചൂടിൽ നിന്ന് ആശ്വാസം നൽകുക എന്നതാണ് അവധിക്കാലം കൊണ്ട് ലക്ഷ്യമിടുന്നത്. സാധാരണയായി യുഎഇയിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് കടുത്ത ചൂട് അനുഭവപ്പെടാറുള്ളത്. ഈ സമയത്ത് താപനില 45 ഡിഗ്രി സെൽഷ്യസിനും മുകളിൽ ഉയരാറുണ്ട്. സ്കൂളുകൾ ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബർ ആദ്യത്തോടെയോ വീണ്ടും തുറക്കും.

അവധിക്കാലത്ത് വിദ്യാർഥികൾക്ക് വിവിധ സമ്മർ ക്യാംപുകളിലും വിനോദ പരിപാടികളിലും പങ്കെടുക്കാൻ അവസരമുണ്ട്. അതേസമയം, വേനലവധിക്കാലത്ത് നാട്ടിലേക്കുള്ള പതിവു യാത്ര മലയാളികളടക്കമുള്ള ഇന്ത്യൻ കുടുംബങ്ങൾ പലതും പൊള്ളുന്ന വിമാന ടിക്കറ്റ് നിരക്ക് കാരണം ഒഴിവാക്കിയിരിക്കുകയാണ്. പക്ഷേ, കുട്ടികൾ രണ്ട് മാസം എങ്ങനെ ഫ്ലാറ്റിനുള്ളിൽ കഴിച്ചുകൂട്ടും എന്നറിയാതെ പലരും ആശങ്കയിലുമാണ്. കുറച്ചു ദിവസത്തേയ്ക്കെങ്കിലും ഒമാനിലെ സലാലയിൽ ചെലവഴിക്കാനുള്ള ഒരുക്കത്തിലാണ് ചിലർ.

Summer vacation is here, giving students and teachers a break; Schools in the northern emirates closed

Next TV

Top Stories










News Roundup






https://gcc.truevisionnews.com/.