ദുബായ്: (gcc.truevisionnews.com)കടൽ വഴി കടത്താൻ ശ്രമിച്ച ലഹരി വസ്തുക്കൾ പിടികൂടി. യുഎഇ -കുവൈത്ത് സംയുക്ത പരിശോധനയിലൂടെയാണ് 110 കിലോ ലഹരി വസ്തുക്കൾ പിടികൂടിയത്. 100 കിലോ മെത്താഫെറ്റമിനും 10 കിലോ ഹെറോയിനുമാണ് പിടികൂടിയത്. കണ്ടെയ്നറിന്റെ വാതിലിലും ചുവരിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.
ലഹരി കടത്തു സംബന്ധിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം കൈമാറിയ ഇന്റലിജൻസ് റിപ്പോർട്ടാണ് ഇത്രയും വലിയ ലഹരിവേട്ടയ്ക്കു സഹായിച്ചതെന്ന് കുവൈത്ത് പ്രതികരിച്ചു. കുവൈത്തിലെ ഷുവൈഖ് പോർട്ടിൽ നിന്ന് ഉം ഖാറ മേഖലയിൽ എത്തിയപ്പോഴാണ് പരിശോധക സംഘം കപ്പൽ പിടികൂടിയത്. കേസിൽ അഫ്ഗാൻ പൗരൻ അറസ്റ്റിലായി.
110 kg of drugs seized while trying to smuggle them by ship