സഹതാമസക്കാർ കണ്ടത് വാഹനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച്​ കിടക്കുന്നത്; കാസർകോട് സ്വദേശി സൗദിയിൽ വെടിയേറ്റ്​ മരിച്ചു

സഹതാമസക്കാർ കണ്ടത് വാഹനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച്​ കിടക്കുന്നത്; കാസർകോട് സ്വദേശി സൗദിയിൽ വെടിയേറ്റ്​ മരിച്ചു
Jun 1, 2025 07:11 PM | By Susmitha Surendran

റിയാദ്​: (gcc.truevisionnews.com)  ദക്ഷിണ സൗദിയിലെ ബീഷക്ക് സമീപം റാക്കിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസർകോട് ബന്തടുക്ക കരിവേടകം എനിയാടി സ്വദേശി കുംബകോട്​ മൻസിലിൽ എ.എം. ബഷീർ (42) ആണ് മരിച്ചത്.ശനിയാഴ്​ച രാത്രിയാണ്​ സംഭവം. താമസസസ്ഥലത്തിന്​ സമീപം സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിയുതിർക്കുകയായിരുന്നു എന്നാണ്​ വിവരം.

ശബ്​ദം കേട്ട്​ സഹതാമസക്കാർ വന്ന്​ നോക്കുമ്പോൾ  വാഹനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച്​ കിടക്കുന്നതാണ്​ കണ്ടത്​. ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു . ആരാണ്​ വെടിവെച്ച​െതന്ന്​ അറിവായിട്ടില്ല. സമീപത്തെ സിസി ടിവി ദൃശ്യങ്ങളിൽ ഒരു കാർ വന്ന്​ നിൽക്കുന്നത്​ കാണുന്നുണ്ട്​. പൊലീസ്​ അന്വേഷണം ആരംഭിച്ചു.

13 വർഷമായി ബീഷയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ്. സംഭവത്തിന്​ അൽപം മുമ്പ്​ തൊട്ടടുത്തെ സൂഖിൽനിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. മൃതദേഹം ബീഷയിലെ കിങ്​ അബ്​ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ ബീഷ കെ.എം.സി.സി പ്രസിഡൻറും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്​ വെൽഫെയർ കമ്മിറ്റി അംഗവുമായ ഹംസ കണ്ണൂർ രംഗത്തുണ്ട്​.അസൈനാർ മുഹമ്മദ്​ ആണ്​ പിതാവ്​. മാതാവ്: മറിയുമ്മ മുഹമ്മദ്​. ഭാര്യ: നസ്റിൻ ബീഗം. മക്കൾ: മറിയം ഹല, മുഹമ്മദ് ബിലാൽ.


Kasaragod native shot dead Saudi Arabia

Next TV

Related Stories
മലയാളി വിദ്യാർഥി ഒമാനിൽ മരിച്ചു

Jun 4, 2025 08:09 PM

മലയാളി വിദ്യാർഥി ഒമാനിൽ മരിച്ചു

മലയാളി വിദ്യാർഥി ഒമാനിൽ...

Read More >>
ഒമാനില്‍ ഈദ് അവധി ദിനങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Jun 4, 2025 04:33 PM

ഒമാനില്‍ ഈദ് അവധി ദിനങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഈദ് അവധി ദിനങ്ങളില്‍ ഒമാനില്‍ ഒറ്റപ്പെട്ട മഴയ്ക്ക്...

Read More >>
ഒമാനിൽ മാൻഹോളിൽ വീണ് മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

Jun 4, 2025 03:57 PM

ഒമാനിൽ മാൻഹോളിൽ വീണ് മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഒമാനിൽ മാൻഹോളിൽ വീണ് മരിച്ച മലയാളി നഴ്സിന്റെ സംസ്കാരം നാളെ...

Read More >>
കണ്ണൂര്‍ സ്വദേശി ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചു

Jun 4, 2025 01:06 PM

കണ്ണൂര്‍ സ്വദേശി ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചു

കണ്ണൂര്‍ അഴീക്കോട് സ്വദേശി വാഹനാപകടത്തിൽ...

Read More >>
Top Stories










News Roundup






Entertainment News