ഫുജൈറയില്‍നിന്ന് ഇന്‍ഡിഗോ സര്‍വിസിന് തുടക്കം; ആദ്യഘട്ടത്തിൽ കണ്ണൂരിലേക്കും മുംബൈയിലേക്കും

ഫുജൈറയില്‍നിന്ന് ഇന്‍ഡിഗോ സര്‍വിസിന് തുടക്കം; ആദ്യഘട്ടത്തിൽ കണ്ണൂരിലേക്കും മുംബൈയിലേക്കും
May 15, 2025 08:27 PM | By VIPIN P V

ഫുജൈറ: (gcc.truevisionnews.com) ഇന്ത്യന്‍ വിമാന കമ്പനിയായ ഇന്‍ഡിഗോ ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള ആദ്യ സര്‍വിസുകള്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ കണ്ണൂര്‍, മുംബൈ എന്നിവിടങ്ങളിലേക്കാണ് സര്‍വിസ്. ഇതോടെ ഇൻഡിഗോയുടെ 41ാം അന്താരാഷ്ട്ര ഗതാഗത കേന്ദ്രമായി ഫുജൈറ വിമാനത്താവളം മാറി.

ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച രാവിലെ 9.30ന് മുംബൈയില്‍നിന്നു ഫുജൈറയില്‍ എത്തിയ വിമാനം വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. വിമാനത്താവളത്തില്‍ എത്തിയ ആദ്യ യാത്രക്കാരെ ഫുജൈറ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ മുഹമ്മദ്‌ അബ്ദുല്ല അല്‍ സലാമി, എയർപോർട്ട് ഡയറക്ടർ ക്യാപ്റ്റൻ ഇസ്മായിൽ അൽ ബലൂഷി തുടങ്ങിയവര്‍ ഊഷ്മള വരവേൽപ്പ് നല്‍കിയാണ്‌ സ്വീകരിച്ചത്.

10.30ന് യാത്രക്കാരുമായി മുംബൈയിലേക്ക് വിമാനം തിരിച്ച് പറന്നു. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാര്‍ ശിവന്‍, ഫുജൈറ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ മുഹമ്മദ്‌ അല്‍ സലാമി, എയർപോർട്ട് ഡയറക്ടർ ജനറൽ ക്യാപ്റ്റൻ ഇസ്മായിൽ അൽ ബലൂഷി, ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍ മേധാവി വിനയ് മല്‍ഹോത്ര, ഡെപ്യൂട്ടി എയർപോർട്ട് മാനേജർ ഇബ്രാഹീം അല ഖല്ലാഫ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

IndiGo service starts from Fujairah initially Kannur and Mumbai

Next TV

Related Stories
ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു; രണ്ട് മരണം

Oct 20, 2025 08:48 AM

ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു; രണ്ട് മരണം

ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു; രണ്ട് മരണം...

Read More >>
'ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ...'; വല്യുപ്പയുടെയും വല്യുമ്മയുടെയും കൂടെ ഉംറ നിർവഹിക്കാനായി മക്കയിലെത്തിയ കോഴിക്കോട് സ്വദേശി മരിച്ചു

Oct 19, 2025 09:13 PM

'ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ...'; വല്യുപ്പയുടെയും വല്യുമ്മയുടെയും കൂടെ ഉംറ നിർവഹിക്കാനായി മക്കയിലെത്തിയ കോഴിക്കോട് സ്വദേശി മരിച്ചു

വല്യുപ്പയുടെയും വല്യുമ്മയുടെയും കൂടെ ഉംറ നിർവഹിക്കാനായി മക്കയിലെത്തിയ കോഴിക്കോട് സ്വദേശി മരിച്ചു ...

Read More >>
അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Oct 19, 2025 04:03 PM

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ...

Read More >>
സൽമാനിയയിൽ 62-കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Oct 18, 2025 07:20 PM

സൽമാനിയയിൽ 62-കാരനെ മരിച്ച നിലയിൽ കണ്ടെത്തി

സൽമാനിയയിൽ 62-കാരനെ മരിച്ച നിലയിൽ...

Read More >>
മക്കളെ കാണാൻ സന്ദർശക വീസയിലെത്തിയ മലയാളി വീട്ടമ്മ സൗദിയിൽ അന്തരിച്ചു

Oct 18, 2025 05:01 PM

മക്കളെ കാണാൻ സന്ദർശക വീസയിലെത്തിയ മലയാളി വീട്ടമ്മ സൗദിയിൽ അന്തരിച്ചു

മക്കളെ കാണാൻ സന്ദർശക വീസയിലെത്തിയ മലയാളി വീട്ടമ്മ സൗദിയിൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall