അബുദാബി: (gcc.truevisionnews.com) ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തി. അബുദാബിയിലെ സെന്‍റ് ജോസഫ് പള്ളിയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വേണ്ടി നടത്തിയ പ്രാര്‍ത്ഥനകളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
വൈകുന്നേരം 4 മണിക്ക് ശേഷമാണ് പള്ളിയിൽ പ്രത്യേക പ്രാര്‍ത്ഥന നടത്തിയത്. വിവിധ രാജ്യക്കാരായ നിരവധി വിശ്വാസികള്‍ പള്ളിയിലേക്ക് ഒഴുകിയെത്തി പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു.
ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി കുർബാന അർപ്പിച്ച് പ്രാർഥിക്കാൻ യുഎഇയിലെ കത്തോലിക്കാ പള്ളികളോട് ദക്ഷിണ അറേബ്യയിലെ (അവോസ) അപ്പോസ്തലിക് വികാരി ബിഷപ് പൗലോ മാർട്ടിനെല്ലി അഭ്യർഥിച്ചിരുന്നു. ഇടവകകളിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടിയുള്ള കുർബാനയിൽ വിശ്വാസികൾ പങ്കുചേരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
യുഎഇയിലെ എല്ലാ ആളുകളും ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അതീവ ദുഃഖിതരാണ്.
#PopeFrancis #death #Specialprayers #Catholicchurches #UAE