(gcc.truevisionnews.com) തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനം കൊച്ചിയിലിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം കൊച്ചിയില്‍ ഇറക്കിയത്.
തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം പറത്തുന്നതിനിടെ ഇലക്ട്രിക് തകരാർ പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് പ്രത്യേക അനുമതി വാങ്ങിയ ശേഷം വിമാനം കൊച്ചിയിലിറക്കിയത്.
165 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വൈകിട്ട് 4.45ന് കൊച്ചിയിലിറങ്ങിയ വിമാനം തകരാർ പരിഹരിച്ച് 5.55ന് അബുദാബിയിലേക്ക് പുറപ്പെട്ടു.
#AirArabia #flight #from #Thiruvananthapuram #AbuDhabi #landed #Kochi.