ഈ​ദ് അ​വ​ധി ദി​ന​ങ്ങ​ളി​ൽ ദു​ബൈ​യി​ൽ പാ​ർ​ക്കി​ങ് സൗ​ജ​ന്യം

ഈ​ദ് അ​വ​ധി ദി​ന​ങ്ങ​ളി​ൽ ദു​ബൈ​യി​ൽ പാ​ർ​ക്കി​ങ് സൗ​ജ​ന്യം
Mar 29, 2025 09:59 AM | By Jain Rosviya

ദു​ബൈ: എ​മി​റേ​റ്റി​ൽ ഈ​ദു​ൽ ഫി​ത്​​ർ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പൊ​തു പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം. ബ​ഹു​നി​ല പാ​ർ​ക്കി​ങ്​ ടെ​ർ​മി​ന​ലു​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ സൗ​ജ​ന്യം ല​ഭി​ക്കു​ക​യെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത ​അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ശ​വ്വാ​ൽ ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ​യാ​ണ്​ ഈ​ദ്​ അ​വ​ധി ദി​ന​ങ്ങ​ൾ. ശ​നി​യാ​ഴ്ച മാ​സ​പ്പി​റ​വി കാ​ണു​ക​യാ​ണെ​ങ്കി​ൽ ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലും, മാ​സ​പ്പി​റ​വി ക​ണ്ടി​ല്ലെ​ങ്കി​ൽ തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലു​മാ​ണ്​ അ​വ​ധി ല​ഭി​ക്കു​ക. ശ​വ്വാ​ൽ നാ​ല്​ (ബു​ധ​ൻ അ​ല്ലെ​ങ്കി​ൽ വ്യാ​ഴം) മു​ത​ൽ പാ​ർ​ക്കി​ങ്​ ഫീ​സ്​ വീ​ണ്ടും ഈ​ടാ​ക്കി​ത്തു​ട​ങ്ങും.

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ദു​ബൈ മെ​ട്രോ​യു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ അ​ഞ്ചു മു​ത​ൽ പു​ല​ർ​ച്ച ഒ​ന്നു വ​രെ​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ പു​ല​ർ​ച്ച ഒ​ന്നു​വ​രെ​യും തി​ങ്ക​ൾ മു​ത​ൽ ബു​ധ​ൻ വ​രെ രാ​വി​ലെ അ​ഞ്ചു മു​ത​ൽ പു​ല​ർ​ച്ച ഒ​ന്നു വ​രെ​യു​മാ​ണ്​ മെ​ട്രോ സ​ർ​വി​സ്​ ന​ട​ത്തു​ക.

അ​തേ​സ​മ​യം, ദു​ബൈ ട്രാം ​ശ​നി​യാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ആ​റു മു​ത​ൽ പു​ല​ർ​ച്ച ഒ​ന്നു വ​രെ സ​ർ​വി​സ്​ ന​ട​ത്തും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നാ​ണ് ട്രാം​ ​സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക. അ​ൽ ഗു​ബൈ​ബ ബ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള ബ​സ് റൂ​ട്ട് ഇ-100 ​റ​മ​ദാ​ൻ 28 വെ​ള്ളി​യാ​ഴ്ച മു​ത​ൽ ശ​വ്വാ​ൽ മൂ​ന്നു വ​രെ സ​ർ​വി​സ് നി​ർ​ത്തി​വെ​ക്കു​മെ​ന്നും ആ​ർ.​ടി.​എ അ​റി​യി​ച്ചു.ഈ ​കാ​ല​യ​ള​വി​ൽ ഇ​ബ്‌​നു ബ​ത്തൂ​ത്ത ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള റൂ​ട്ട് ഇ-101 ​ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​രോ​ട്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.


റ​മ​ദാ​ൻ 28 മു​ത​ൽ ശ​വ്വാ​ൽ 3 വ​രെ റൂ​ട്ട് ഇ-102​ലും സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ചി​ട്ടു​ണ്ട്. ബ​സു​ക​ളു​ടെ​യും സ​മു​ദ്ര​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ളു​ടെ​യും പൂ​ർ​ണ​മാ​യ സ​ർ​വി​സ് സ​മ​യ​ങ്ങ​ൾ ആ​ർ.​ടി.​എ വെ​ബ്‌​സൈ​റ്റി​ലും സ​ഹ്​​ൽ ആ​പ്പി​ലും ല​ഭ്യ​മാ​ണ്.



ശ​വ്വാ​ൽ ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ വാ​ഹ​ന പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നും ശ​വ്വാ​ൽ നാ​ലി​ന് പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


ഇ​തേ കാ​ല​യ​ള​വി​ൽ ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് സെ​ന്റ​റു​ക​ളും തു​റ​ക്കി​ല്ല.


അ​തേ​സ​മ​യം ഉ​മ്മു റ​മൂ​ൽ, ദേ​ര, അ​ൽ ബ​ർ​ഷ, അ​ൽ കി​ഫാ​ഫ്, ആ​ർ.​ടി.​എ ആ​സ്ഥാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്മാ​ർ​ട്ട് ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് സെ​ന്റ​റു​ക​ൾ പ​തി​വു​പോ​ലെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും



#Free #parking #Dubai #during #Eid #holidays

Next TV

Related Stories
കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്

Mar 31, 2025 10:15 PM

കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്

വ്യാജ അക്കൗണ്ടിന് പിന്നിലുള്ളവര്‍ക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം...

Read More >>
പെരുന്നാൾ അവധി ദിനത്തിൽ സൗദിയുടെ കാരുണ്യം: മലയാളി വ്യവസായിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ അനുമതി

Mar 31, 2025 09:45 PM

പെരുന്നാൾ അവധി ദിനത്തിൽ സൗദിയുടെ കാരുണ്യം: മലയാളി വ്യവസായിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ അനുമതി

ചൊവ്വാഴ്ച രാവിലെ 7 മണിക്ക് കോഴിക്കോട് എത്തുന്ന മൃതദേഹം ബന്ധുക്കൾ...

Read More >>
 ഹൃദയാഘാതം; കോഴിക്കോട് സ്വദേശി കുവൈത്തിൽ അന്തരിച്ചു

Mar 31, 2025 04:47 PM

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി കുവൈത്തിൽ അന്തരിച്ചു

കുവൈത്തിലുള്ള അൽ റുവൈസ് ജെനറൽ ട്രെഡിങ് കമ്പനി യിൽ ജോലി ചെയ്ത് വരികയായിരുന്നു....

Read More >>
യുഎഇയിൽ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

Mar 31, 2025 03:31 PM

യുഎഇയിൽ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

ഇ-പ്ലസ് കാറ്റഗറിയിലുള്ള പെട്രോൾ ലിറ്ററിന് 2.38 ദിര്‍ഹം ആണ് പുതിയ...

Read More >>
ചെറിയ പെരുന്നാൾ ദിനത്തില്‍ മസ്കറ്റില്‍ പാര്‍ക്കിങ് നിയന്ത്രണം

Mar 31, 2025 02:20 PM

ചെറിയ പെരുന്നാൾ ദിനത്തില്‍ മസ്കറ്റില്‍ പാര്‍ക്കിങ് നിയന്ത്രണം

ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ല്ലാ മു​സ്‍ലി​ങ്ങ​ൾ​ക്കും സ​മാ​ധാ​നം, പു​രോ​ഗ​തി, സ​മൃ​ദ്ധി എ​ന്നി​വ കൈ​വ​ര​ട്ടെ​യെ​ന്നും...

Read More >>
ഫ​ഹാ​ഹീ​ലി​ൽ വീ​ട്ടി​ൽ തീ​പി​ടിത്തം; വൻ നാ​ശ​ന​ഷ്ടം

Mar 31, 2025 02:14 PM

ഫ​ഹാ​ഹീ​ലി​ൽ വീ​ട്ടി​ൽ തീ​പി​ടിത്തം; വൻ നാ​ശ​ന​ഷ്ടം

വീ​ട് ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട ര​ണ്ട് പേ​രെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സ​ർ​വി​സു​ക​ൾ​ക്ക്...

Read More >>
Top Stories










Entertainment News