ദോഹ : (gcc.truevisionnews.com) ദീർഘകാല പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു. പത്തനംതിട്ട റാന്നി വെച്ചൂച്ചിറ കുളമാംകുഴി ഓലിക്കൽ ജോർജ് മാത്യു (66) ആണ് മരിച്ചത്.
കഴിഞ്ഞ 40 വർഷമായി ഖത്തർ പ്രവാസിയാണ്. ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വകാര്യ കമ്പനിയിൽ പി ആർ ഒ ആയി ജോലി ചെയ്യുകയായിരുന്നു. കുടുംബ സമേതമായി ഖത്തറിലാണ് താമസിക്കുന്നത്.
ഭാര്യ: ജിജി. മക്കൾ : അനു (ഖത്തർ എയർവേയ്സ്), അഞ്ജു.
#Long #time #expatriate #Malayali #passesaway #Qatar