കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസികൾ പിടിയിൽ. ആഫ്രിക്കയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
സ്കാനിങ്ങിനിടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരുടെ ബാഗ് വിശദമായി പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ടി ബാഗുകളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി.
മറ്റൊരു യാത്രക്കാരനില്‍ നിന്നും വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് പാക്കറ്റുകൾ കണ്ടെത്തിയത്. പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
#Migrants #caught #with #drugs #airport